ADVERTISEMENT

കോട്ടയം ∙ അഖിലേന്ത്യാ ഫുട്ബോൾ ഫെ‍ഡറേഷൻ (എഐഎഫ്എഫ്) ‘പിടിച്ച്’ മലയാളിസംഘം. ഫെഡറേഷന്റെ പുനഃസംഘടിപ്പിച്ച വിവിധ കമ്മിറ്റികളിൽ അധ്യക്ഷരായും അംഗങ്ങളുമായി 9 മലയാളികളാണുള്ളത്. 

എഐഎഫ്എഫ് ടെക്നിക്കൽ കമ്മിറ്റി ചെയർമാനായി ദേശീയ ടീം മുൻ ക്യാപ്റ്റൻ ഐ.എം.വിജയൻ നേരത്തേ ചുമതലയേറ്റിരുന്നു. കെഎഫ്എ ജനറൽ സെക്രട്ടറിയും എഐഎഫ്എഫ് നിർവാഹക സമിതിയംഗവുമായ പി.അനിൽകുമാറിനെ കോംപറ്റീഷൻ കമ്മിറ്റി അധ്യക്ഷനായി തിരഞ്ഞെടുത്തു. റഫറീസ് കമ്മിറ്റി അധ്യക്ഷനായി   മൈക്കിൾ ആൻഡ്രൂസിനെയും തിരഞ്ഞെടുത്തു.

വിവിധ കമ്മിറ്റികളിൽ അംഗങ്ങളായ മലയാളികൾ

മുൻ രാജ്യാന്തര താരം വിക്ടർ മഞ്ഞില– എഐഎഫ്എഫ് അഡ്വൈസറി കമ്മിറ്റി, മുൻ രാജ്യാന്തര റഫറി ബെന്റില ഡിക്കോത്ത – വനിതാ കമ്മിറ്റി, എസ്.അച്ചു– ഫുട്സാൽ കമ്മിറ്റി, മുഹമ്മദ് റഫീഖ്– ഡവലപ്മെന്റ് കമ്മിറ്റി, ഡോ. റെജിനോൾഡ് വർഗീസ്–ലീഗ് കമ്മിറ്റി, നവാസ് മീരാൻ– ഫിനാ‍ൻസ് കമ്മിറ്റി.

English Summary: All india football federation committee Election 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com