ADVERTISEMENT

മഡ്രിഡ് ∙ അത്‌ലറ്റിക്കോ മഡ്രിഡിനെ മുന്നിൽ കിട്ടിയാൽ റയൽ മഡ്രിഡ് വല്യേട്ടനാകും! സ്വന്തം മൈതാനത്ത് പൊരുതിക്കളിച്ച അത്‌ലറ്റിക്കോയുടെ ആവേശത്തെ രണ്ടു ഗോളുകളിൽ കെടുത്തി റയൽ സ്പാനിഷ് ഫുട്ബോൾ ലീഗിലെ മഡ്രിഡ് നഗരപ്പോരിൽ 2–1 ജയം കുറിച്ചു. അത്‌ലറ്റിക്കോ ആധിപത്യം പുലർത്തിയ ആദ്യ പകുതിയിലായിരുന്നു റയലിന്റെ രണ്ടു ഗോളുകളും.

18–ാം മിനിറ്റിൽ റോ‍ഡ്രിഗോയും 36–ാം മിനിറ്റിൽ ഫെഡറിക്കോ വാൽവെർദെയും സ്കോർ ചെയ്തു. 83–ാം മിനിറ്റിൽ മരിയോ ഹെർമോസോ അത്‌ലറ്റിക്കോയ്ക്കായി ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും സമനില നേടാൻ അത്‌ലറ്റിക്കോയ്ക്ക് സമയം കിട്ടിയില്ല. ഇൻജറി ടൈമിൽ ഹെർമോസോ ചുവപ്പു കാർഡ് കണ്ട് പുറത്തു പോവുകയും ചെയ്തു. 

English Summary: Spanish League football : Real Madrid continue to dance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com