ഐ.എം.വിജയന് പത്മശ്രീ ശുപാർശ

im-vijayan
ഐ.എം.വിജയൻ
SHARE

ന്യൂഡൽഹി ∙ ഈ വർഷത്തെ പത്മശ്രീ പുരസ്കാരത്തിനു മലയാളി ഫുട്ബോൾ താരം ഐ.എം.വിജയൻ, മുൻ ദേശീയ താരങ്ങളായ അരുൺ ഘോഷ്, ഷബീർ അലി എന്നിവരുടെ പേരുകൾ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) നാമനിർദേശം ചെയ്യും. മനോരഞ്ജൻ ഭട്ടാചാര്യയുടെ പേര് മേജർ ധ്യാൻചന്ദ് അവാർഡിനും ജെജെ ലാൽപെഖുലയെ അർജുന അവാർഡിനും നാമനിർദേശം ചെയ്യാൻ എക്സിക്യുട്ടീവ് സമിതി തീരുമാനിച്ചു.

ഈ വർഷം നവംബറിൽ നിശ്ചയിച്ചിരുന്ന സാഫ് അണ്ടർ–15 വനിതാ ചാംപ്യൻഷിപ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടും. ടെക്നിക്കൽ ഡയറക്ടറുടെ പരമാവധി പ്രായം അൻപതിൽ നിന്ന് 55 ആയി ഉയർത്താനും തീരുമാനിച്ചു. രാജ്യത്തെ വിവിധ സ്ഥാപനങ്ങൾക്കു വേണ്ടി ഇൻസ്റ്റിറ്റ്യൂഷനൽ ഫുട്ബോൾ ലീഗ് ആരംഭിക്കണമെന്ന നിർദേശം ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ഐ.എം.വിജയൻ മുന്നോട്ടു വച്ചിട്ടുണ്ട്. 

English Summary: AIFF to recommend I.M. Vijayan for Padma Shri

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}