ലോകകപ്പിനു ശേഷം വിരമിക്കില്ല: ക്രിസ്റ്റ്യാനോ

HIGHLIGHTS
  • 2024 യൂറോ കപ്പിലും കളിക്കുമെന്ന് പോർച്ചുഗീസ് സൂപ്പർ താരം
ronaldo
ക്രിസ്റ്റ്യാനോ റൊണാൾഡോ (AP Photo/Jon Super, File)
SHARE

ലിസ്ബൺ ∙ ഖത്തർ ലോകകപ്പിനു ശേഷവും രാജ്യാന്തര ഫുട്ബോളിൽ തുടരുമെന്ന് ഉറപ്പു നൽകി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 2024 യൂറോ കപ്പിലും കളിക്കാനാണ് തന്റെ ഉദ്ദേശമെന്ന് മുപ്പത്തിയേഴുകാരനായ ക്രിസ്റ്റ്യാനോ പറഞ്ഞു. ‘കളിയോടുളള എന്റെ ഇഷ്ടവും ആഗ്രഹങ്ങളും അവസാനിച്ചിട്ടില്ല. പണ്ടത്തെപ്പോലെ പ്രചോദിതനാണ് ഞാനിപ്പോഴും..’– ലിസ്ബണിൽ പോർച്ചുഗീസ് ഫുട്ബോൾ അസോസിയേഷൻ നൽകിയ ആദരച്ചടങ്ങിനു ശേഷം ക്രിസ്റ്റ്യാനോ പറഞ്ഞു. 

യുവതാരങ്ങൾ നിറഞ്ഞ പോർച്ചുഗൽ ടീമിൽ ലോകകപ്പിലും പിന്നീടുള്ള യൂറോ കപ്പിലും കളിക്കുന്നതിനായി താൻ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞു. 117 ഗോളുകളുമായി രാജ്യാന്തര ഫുട്ബോളിലെ റെക്കോർഡ് ഗോൾനേട്ടക്കാരനാണ് ക്രിസ്റ്റ്യാനോ. യുവേഫ നേഷൻസ് ലീഗിലെ നിർണായക മത്സരത്തിൽ നാളെ ചെക്ക് റിപ്പബ്ലിക്കിനെ നേരിടാനൊരുങ്ങുകയാണ് പോർച്ചുഗൽ. 

പോർച്ചുഗൽ ടീമിലെ  പ്രധാന താരമാണെങ്കിലും ക്ലബ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമായ ക്രിസ്റ്റ്യാനോയ്ക്ക് ഈ സീസണിൽ ഇംഗ്ലിഷ് ക്ലബ്ബിന്റെ പല മത്സരങ്ങളിലും ആദ്യ ഇലവനിൽ അവസരം കിട്ടിയിരുന്നില്ല. 

അവസാന ഘട്ട ടിക്കറ്റ് വിൽപന 27 മുതൽ 

ദോഹ ∙ ഖത്തർ ലോകകപ്പിന്റെ അവസാന ഘട്ട ടിക്കറ്റ് വിൽപനയ്ക്ക് 27ന് തുടക്കമാകും. ലോകകപ്പ് ഫൈനൽ ദിനമായ ഡിസംബർ 18 വരെ Aോവിൽപന തുടരും. കൗണ്ടർ വഴിയുള്ള വിൽപനയും ഉടൻ പ്രഖ്യാപിക്കും. ലോകകപ്പിനായി ആകെ 30 ലക്ഷം ടിക്കറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ 24.5 ലക്ഷം ടിക്കറ്റുകൾ ഇതുവരെ വിറ്റു പോയി. ടിക്കറ്റുകൾക്കായി https://www.fifa.com/fifaplus/en/tickets സന്ദർശിക്കാം. നവംബർ 20 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ്.

English Summary: Cristiano Ronaldo will not retire after Qatar World Cup

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA