ADVERTISEMENT

ഫ്ലോറിഡ (യുഎസ്) ∙ ഖത്തർ ഫുട്ബോൾ ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളിൽ അർജന്റീനയും ബ്രസീലും വൻവിജയമാഘോഷിച്ചു. ബ്രസീൽ 3-0ന് ഘാനയെയും അർജന്റീന ഇതേ സ്കോറിനു ഹോണ്ടുറാസിനെയും തോൽപിച്ചു. 12 മിനിറ്റിനിടെ വിങ്ങർ റിച്ചാർലിസൻ നേടിയ 2 ഗോളുകളാണു ബ്രസീലിന്റെ വിജയം അനായാസമാക്കിയത്. 

ഹോണ്ടുറാസിനെ പൊരുതാൻ അനുവദിക്കാതെ വീഴ്ത്തുകയായിരുന്നു അർജന്റീനയും. 16-ാം മിനിറ്റിൽ ഇന്റർ മിലാൻ സ്ട്രൈക്കർ ലൗറ്റാരോ മാർട്ടിനസ് അർജന്റീനയുടെ ആദ്യ ഗോൾ നേടി. ആദ്യ പകുതിയുടെ ഇൻജറി ടൈമിൽ (45+2) പെനൽറ്റി കിക്കിലൂടെ ക്യാപ്റ്റൻ ലയണൽ മെസ്സി ലീഡുയർത്തി. 69-ാം മിനിറ്റിലെ ഗോളിൽ മെസ്സി ഡബിളും തികച്ചതോടെ അർജന്റീനയ്ക്ക് 3–0 ജയം. 

ഇംഗ്ലണ്ടിനെ വീഴ്ത്തി ഇറ്റലി 

മിലാൻ ∙ യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ഇറ്റലിയോട് 0–1നു തോറ്റ ഇംഗ്ലണ്ട് രണ്ടാംനിര ലീഗിലേക്കു തരംതാഴ്ത്തപ്പെട്ടു.  ലീഗ് എ ഗ്രൂപ്പ് മൂന്നിലെ മറ്റൊരു മത്സരത്തിൽ ഹംഗറി 1-0നു ജർമനിയെ തോൽപിച്ചു.  പോയിന്റ് നിലയിൽ ഹംഗറി ഒന്നാമതെത്തി. 

English Summary: Football roundup: Brazil, Argentina win friendlies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com