റൊണാൾഡോ ഗോളടിക്കാതിരുന്നിട്ടും പോർച്ചുഗലിന് 4–0 ജയം; സ്പെയിനു തോൽവി

HIGHLIGHTS
  • ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മൂക്കിനു പരുക്ക്
ronaldo
ഗോൾ നേടിയ ഡിയോഗോ ദാലോയെ (ഇടത് രണ്ടാമത്) അഭിനന്ദിക്കുന്ന പോർച്ചുഗൽ സഹതാരങ്ങൾ. ക്രിസ്റ്റ‌്യാനോ പിന്നിൽ. (REUTERS/David W Cerny)
SHARE

പ്രാഗ് ∙ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളടിക്കാതിരുന്നിട്ടും 4–0നു ജയിക്കുക; പോർച്ചുഗൽ എന്ന ‘ടീമിനെ’ എല്ലാവരും കരുതിയിരുന്നോളൂ! യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ചെക്ക് റിപ്പബ്ലിക്കിനെ തകർത്ത് പോർച്ചുഗൽ സെമി ഫൈനൽ സാധ്യത സജീവമാക്കി. 2 ഗോളുകളോടെ ഡിയോഗോ ദാലോയാണ് (33,52 മിനിറ്റുകൾ) കളിയിൽ മിന്നിത്തിളങ്ങിയത്. ബ്രൂണോ ഫെർണാണ്ടസ് (45+2), ഡിയേഗോ ജോട്ട (82) എന്നിവരും സ്കോർ ചെയ്തു.

ബി ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സ്പെയിൻ 1–2നു സ്വിറ്റ്സർലൻഡിനോടു പരാജയപ്പെടുകയും ചെയ്തതോടെ പോർച്ചുഗലിന്റെ സെമിഫൈനൽ പ്രതീക്ഷ സജീവമായി. 10 പോയിന്റുമായി പോർച്ചുഗലാണ് ഇപ്പോൾ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. 8 പോയിന്റുമായി സ്പെയിൻ രണ്ടാമത്. ഗ്രൂപ്പ് ജേതാക്കൾ മാത്രമാണ് സെമിയിലെത്തുക. ഇതോടെ നാളെ നടക്കുന്ന പോർച്ചുഗൽ–സ്പെയിൻ മത്സരം നിർണായകമായി.

പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ‘നിർഭാഗ്യദിന’മായിരുന്നു ഇന്നലെ. ചെക്ക് താരവുമായി കൂട്ടിയിടിച്ച് മൂക്കിനു പരുക്കേറ്റ ക്രിസ്റ്റ്യാനോ ബാൻഡേജ് ഇട്ടാണ് കളി തുടർന്നത്. പിന്നീട് ഹാൻഡ് ബോളിൽ ഒരു പെനൽറ്റി കിക്ക് വഴങ്ങുകയും ചെയ്തു. എന്നാൽ പാട്രിക് ഷിക്ക് പന്ത് ക്രോസ് ബാറിലേക്കടിച്ചു. ഡിയേഗോ ജോട്ടയുടെ ഗോളിനു വഴിയൊരുക്കി ക്രിസ്റ്റ്യാനോ പിന്നീട് വിജയത്തിൽ പങ്കുവഹിച്ചു.

English Summary: UEFA Nations League 2022-23: Portugal Beat Czech Republic; Spain Lose To Switzerland

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA