സ്പെയിൻ സെമിയിൽ

Mail This Article
മഡ്രിഡ് ∙ 88ാം മിനിറ്റിൽ ആൽവാരോ മൊറാട്ട നേടിയ ഏക ഗോളിൽ പോർച്ചുഗലിനെ മറികടന്നു സ്പെയിൻ യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ സെമി ഫൈനലിൽ എത്തി. പോർച്ചുഗലിലെ ബ്രാഗ സ്റ്റേഡിയത്തിൽ നടന്ന കളിയിൽ നിയന്ത്രണം സ്പെയിനിന് ആയിരുന്നു. എന്നാൽ ഗോൾ മാത്രം അകന്നു നിന്നു. 88–ാം മിനിറ്റിൽ മൊറാട്ട ലക്ഷ്യം കാണും വരെ സ്പെയിൻ ആശങ്കയിലായിരുന്നു. പിന്നാലെ 90–ാം മിനിറ്റിൽ ഗോൾ മടക്കാനുള്ള സുവർണാവസരം പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പാഴാക്കി.
2003ൽ സൗഹൃദ മത്സരത്തിൽ വിജയിച്ച ശേഷം പോർച്ചുഗലിൽ ആദ്യമായാണു സ്പാനിഷ് ടീം ഒരു മത്സരം ജയിക്കുന്നത്.
ഇതോടെ നേഷൻസ് ലീഗ് സെമിലൈനപ്പ് പൂർണമായി. ഇറ്റലി, ക്രൊയേഷ്യ, നെതർലൻഡ്സ് ടീമുകൾ നേരത്തേ സെമിയിൽ എത്തിയിരുന്നു. ഖത്തർ ലോകകപ്പിനു ശേഷം അടുത്ത വർഷം ജൂണിൽ സെമി ഫൈനലുകൾ നടക്കും.
English Summary: Spain seeks elusive win against Portugal