ADVERTISEMENT

ജനീവ ∙ ഇക്വഡോറിനെ ലോകകപ്പിൽനിന്ന് അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ചിലെ സമർപ്പിച്ച പരാതി തള്ളിയതിനു വിശദീകരണവുമായി ഫിഫ. പൗരത്വമില്ലാത്ത താരത്തെ തെക്കേ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ ഇക്വഡോർ കളിപ്പിച്ചു എന്നായിരുന്നു ചിലെയുടെ പരാതി. കൊളംബിയയിൽ ജനിച്ച ബൈറൺ കാസ്റ്റിലോയാണു താരം. 1998ൽ കാസ്റ്റിലോ ഇക്വഡോറിൽ എത്തി എന്ന രേഖകൾ ശരിയല്ലെന്നായിരുന്നു ചിലെയുടെ വാദം. എന്നാൽ, ഇതിനുള്ള തെളിവുകൾ ഹാജരാക്കാൻ ചിലെയ്ക്കു സാധിച്ചില്ലെന്ന് ഫിഫ ഇന്നലെ പുറത്തു വിട്ട 64 പേജ് വിധിപ്രസ്താവനയിൽ പറയുന്നു. ഫിഫയുടെ തീരുമാനത്തിനെതിരെ ലോക കായിക കോടതിയിൽ അപ്പീൽ നൽകുമെന്ന് ചിലെ ഫുട്ബോൾ ഫെഡറേഷൻ പറഞ്ഞിരുന്നു. ഇതിനു വേണ്ടിയാണ് ഫിഫ വിശദമായ റിപ്പോർട്ട് പുറത്തു വിട്ടത്. ലോകകപ്പിന് ഇനി രണ്ടു മാസത്തിൽ താഴെയേ ഉള്ളൂ എന്നതിനാൽ കോടതി പെട്ടെന്നു തന്നെ അപ്പീലിൽ വാദം കേൾക്കും. 

English Summary: FIFA judges detail why they rejected Chile World Cup appeal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com