ഷക്കീറയും ഇകർ കസിയസും ഡേറ്റിങ്ങിലോ? രൂക്ഷഭാഷയിൽ പ്രതികരിച്ച് താരം

shakira-casillas
ഷക്കീറ, ഇകർ കസിയസ്. Photo: FRANCK FIFE /LOIC VENANCE / AFP
SHARE

മഡ്രിഡ്പോപ്പ് ഗായിക ഷക്കീറയുമായി ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങളോടു രൂക്ഷഭാഷയിൽ പ്രതികരിച്ച് മുൻ സ്പാനിഷ് ഫുട്ബോൾ താരം ഇകർ കസിയസ്. ബാർസിലോന താരം ജെറാദ് പിക്കേയുമായുള്ള ബന്ധം ഷക്കീറ ഉപേക്ഷിച്ചതിനു പിന്നാലെയാണ് കസിയസും ഗായികയും അടുപ്പത്തിലായതെന്നു ചില രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത്തരം വിവരങ്ങളെല്ലാം വ്യാജമാണെന്നാണ് കസിയസിന്റെ നിലപാട്.

‘അവിശ്വസനീയം, അവിശ്വസനീയം’ എന്നാണ് കസിയസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. 2016ല്‍ വിവാഹിതരായ കസിയസും ഭാര്യ സാറ കാർബൊനേറയും കഴിഞ്ഞ വർഷമാണു വിവാഹമോചിതരായത്. ഷക്കീറയും കസിയസും ഇൻസ്റ്റഗ്രാമിൽ പരസ്പരം ഫോളോ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങളും പരന്നത്.

2008, 2012 യൂറോകപ്പുകളും 2010 ലോകകപ്പും നേടിയ സ്പാനിഷ് ടീമിലെ അംഗങ്ങളായിരുന്നു പിക്കേയും കസിയസും. 2010 ലോകകപ്പിലെ പ്രശസ്തമായ ‘വക്കാ വക്കാ’ എന്ന ഗാനത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഷക്കീറയും പിക്കേയും പരിചയപ്പെടുന്നത്. 12 വർഷം ഒരുമിച്ചു ജീവിച്ച ശേഷം പിരിയുകയാണെന്ന് ഷക്കീറയും പിക്കേയും അടുത്തിടെ പ്രഖ്യാപിച്ചു. ഇവരുടെ മക്കളായ മിലനും സാഷയും ഷക്കീറയ്ക്കൊപ്പമാണ്.

English Summary: Iker Casillas angrily denies rumor he’s dating Shakira

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA