ഹാളണ്ടിനും ഫിൽ ഫോഡനും ഹാട്രിക്; യുണൈറ്റഡിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി (6–3)

haaland-foden
എർലിങ് ഹാളണ്ടും (ഇടത്) ഫിൽ ഫോഡനും (Photo by Lindsey Parnaby / AFP)
SHARE

ലണ്ടൻ ∙ നാലു വിജയങ്ങളുമായി ഒന്നു നന്നായി വന്നപ്പോഴേക്കും മാഞ്ചസ്റ്റർ യുണൈറ്റഡിനെ അയൽക്കാരായ മാഞ്ചസ്റ്റർ സിറ്റി നിലത്തു നിർത്തി! ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിലെ മാഞ്ചസ്റ്റർ ഡാർബിയിൽ സിറ്റിയുടെ ജയം 6–3ന്. എർലിങ് ഹാളണ്ടും (34,37,64 മിനിറ്റുകൾ) ഫിൽ ഫോഡനും (8,44,72 മിനിറ്റുകൾ) സിറ്റിക്കായി ഹാട്രിക് നേടി.

ആദ്യ പകുതിയിൽ സിറ്റി 4–0നു മുന്നിലായിരുന്നു. കളിയുടെ അവസാനം (84, 90+1 മിനിറ്റുകൾ) ആന്തണി മർത്യാൽ നേടിയ രണ്ടു ഗോളുകളാണ് യുണൈറ്റഡിന്റെ പരാജയഭാരം കുറച്ചത്. 56–ാം മിനിറ്റിൽ ആന്റണിയും യുണൈറ്റഡിനായി ലക്ഷ്യം കണ്ടു. 

8 പ്രിമിയർ ലീഗ് മത്സരങ്ങളിലായി മൂന്നാം ഹാട്രിക്കാണ് ഹാളണ്ട് കുറിച്ചത്. 14 ഗോളുകളുമായി ടോപ് സ്കോറർ പട്ടികയിൽ‌ ബഹുദൂരം മുന്നിലാണിപ്പോൾ നോർവേ സ്ട്രൈക്കർ. ജയത്തോടെ സിറ്റിക്ക് 20 പോയിന്റായി. ഒന്നാമതുള്ള ആർസനലിനെക്കാൾ ഒരു പോയിന്റ് മാത്രം പിന്നിൽ.   ആർസനൽ ടോട്ടനം ഹോട്സ്പറിനെ 3–1നു തോൽപിച്ചിരുന്നു.

English Summary: Haaland, Foden hattricks secure a bruising 6-3 win for City

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}