ADVERTISEMENT

ലോകകപ്പ് കാലത്ത് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി ഖത്തർ യൂണിവേഴ്സിറ്റിയിലായിരിക്കും! കളിയും പഠനവും ഒന്നിച്ചു കൊണ്ടു പോകാം എന്നു കരുതിയല്ല; അർജന്റീന ടീമിന്റെ ലോകകപ്പ് ബേസ് ക്യാംപാണ് ഖത്തർ യൂണിവേഴ്സിറ്റിയിലെ ഹോസ്റ്റൽ 1. നമ്മുടെ സർവകലാശാലാ ഹോസ്റ്റലുകൾ മനസ്സിൽ സങ്കൽപിക്കുകയുമരുത്; ഫൈവ്സ്റ്റാർ ആഡംബര സൗകര്യങ്ങളാണ് ഇവിടെയുള്ളത്.

westin
വെസ്റ്റിൻ ഹോട്ടൽ– ബ്രസീൽ

അർജന്റീന ടീം ഹോസ്റ്റലിലാണെങ്കിൽ ബ്രസീൽ ടീം ദോഹയിലെ വെസ്റ്റിൻ ഹോട്ടലിലാണ് തമ്പടിക്കുക. ഫ്രാൻസ് ടീം അൽ മെസില്ല റിസോർട്ടിൽ. ഓസ്ട്രേലിയൻ ടീം ന്യൂ ആസ്പയർ അക്കാദമിയിൽ. ഇങ്ങനെ എല്ലാ തരത്തിലുമുള്ള താമസസൗകര്യങ്ങളും ടീമുകളെ പാർപ്പിക്കാൻ ഖത്തർ ഉപയോഗപ്പെടുത്തുന്നു.

new-aspair
ന്യൂ ആസ്പയർ അക്കാദമി– ഓസ്ട്രേലിയ

താമസസ്ഥലത്തോട് അടുത്തു തന്നെയുള്ള പരിശീലന സൈറ്റുകളും കൂടിച്ചേർന്നതാണ് ബേസ് ക്യാംപുകൾ. പ്രാദേശിക ക്ലബ്ബുകൾ, ക്ലസ്റ്റർ പരിശീലന കേന്ദ്രങ്ങൾ, ട്രെയിനിങ് സ്റ്റേഡിയങ്ങൾ എന്നിവയാണ് ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റിയുടെ ട്രീ ആൻഡ് ടർഫ് നഴ്‌സറിയിൽ വികസിപ്പിച്ചെടുത്ത ടർഫ് ആണ് ബേസ് ക്യാംപുകളിലെ പരിശീലന ഗ്രൗണ്ടുകളിൽ ഉപയോഗിച്ചിരിക്കുന്നത്.

al-mesilla
അൽ മെസില്ല റിസോർട്ട്

‘ഇട്ടാവട്ടത്തു’ നടക്കുന്ന ലോകകപ്പായതിനാൽ ടീമുകളെല്ലാം ഖത്തർ ലോകകപ്പ് കാലത്ത് അയൽക്കാരുമായിരിക്കും. 32 ടീമുകളിൽ 24 ടീമുകളുടെയും ക്യാംപുകൾ 10 കിലോമീറ്റർ ചുറ്റളവിൽ തന്നെയാണ്. ‘ഒളിംപിക് വില്ലേജ്’ പോലെ ഒരു ‘ലോകകപ്പ് വില്ലേജ്’ എന്നു തന്നെ പറയാം. ടീമുകളെല്ലാം ലോകകപ്പിന് ഒരാഴ്ച മുൻപെങ്കിലും ബേസ് ക്യാംപുകളിലെത്തും.

messi
ഫ്രഞ്ച് ലീഗിൽ നീസിനെതിരെ ഗോൾ നേട്ടം ആഘോഷിക്കുന്ന ലയണൽ മെസ്സി (Photo by Anne-Christine POUJOULAT / AFP)

മത്സരങ്ങൾക്കായി സ്റ്റേഡിയങ്ങളിലേക്കു സഞ്ചരിക്കാൻ ആഭ്യന്തര വിമാനങ്ങളുടെ ആവശ്യമില്ല എന്നതിനാൽ ടീമുകൾക്കും ആരാധകർക്കും ഖത്തർ ലോകകപ്പ് തികച്ചും ‘കംഫർട്ടബിൾ’ ആണ്. ലോകകപ്പിനായി 40 ബേസ് ക്യാംപുകളാണ് ഖത്തർ സജ്ജമാക്കിയത്. ഇതിൽ 32 എണ്ണം ടീമുകൾക്കും ഒരെണ്ണം ഔദ്യോഗിക പ്രതിനിധികൾക്കുമായി വിട്ടു കൊടുക്കും. ബാക്കി ഏഴെണ്ണം ‘സ്റ്റെപ്പിനി’യായി വയ്ക്കും.

English Summary: Messi and team train and stay on Qatar University campus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com