ADVERTISEMENT

പാരിസ്∙ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ അപൂർവ റെക്കോർ‍ഡ് സ്വന്തമാക്കി പിഎസ്ജി താരം ലയണൽ മെസ്സി. ലീഗിൽ 40 വ്യത്യസ്ത ടീമുകൾക്കെതിരെ ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡാണു മെസ്സിയുടെ പേരിലായത്. ബെൻഫിക്കയ്ക്കെതിരെ ഗോൾ നേടിയതോടെയാണ് മെസ്സിയുടെ നേട്ടം.

22–ാം മിനിറ്റിലായിരുന്നു മെസ്സിയുടെ ഗോൾ. 41–ാം മിനിറ്റിൽ പിഎസ്ജി താരം ദനിലോ പെരേരയുടെ സെൽഫ് ഗോളിൽ ബെൻഫിക സമനില പിടിച്ചു. നിലവിൽ ചാംപ്യൻ ലീഗ് കളിക്കാനില്ലാത്ത പോർച്ചുഗൽ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലീഗില്‍ 38 ടീമുകൾക്കെതിരെയാണു ഗോൾ നേടിയിട്ടുള്ളത്.

പക്ഷേ ചാംപ്യൻസ് ലീഗ് ഗോളുകളുടെ എണ്ണത്തിൽ ഇപ്പോഴും റൊണാൾ‍ഡോയാണു മുന്നിൽ. 140 ഗോളുകളാണ് ചാംപ്യൻസ് ലീഗിൽനിന്ന് റൊണാൾ‍‍‍ഡോ അടിച്ചെടുത്തത്. മെസ്സിക്ക് 127 ചാംപ്യൻസ് ലീഗ് ഗോളുകളുണ്ട്.

English Summary: Lionel Messi sets new Champions League record at Cristiano Ronaldo's expense

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com