ADVERTISEMENT

പുണെ ∙ ആറു ഗോളുകൾ പിറന്ന ഐഎസ്എലിലെ ആവേശപ്പോരാട്ടത്തിൽ ഹൈദരാബാദ് എഫ്സിയും മുംബൈ സിറ്റി എഫ്സിയും സമനിലയിൽ പിരിഞ്ഞു (3–3). രണ്ടാം പകുതിയിലായിരുന്നു കളിയിലെ നാലു ഗോളുകളും. ആദ്യ പകുതിയിലും ഇരുടീമുകളും 1–1ന് ഒപ്പം നിന്നു. 

23–ാം മിനിറ്റിൽ ഹൈദരാബാദ് താരം ചിംഗ്ലെൻസന സിങ്ങിന്റെ സെൽഫ് ഗോളിൽ മുംബൈയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ ഇടവേളയ്ക്കു പിരിയുന്നതിനു തൊട്ടു മുൻപ് (45+4) ഹൈദരാബാദ് തിരിച്ചടിച്ചു. 

 

ബർത്തലോമ്യു ഓഗ്ബെച്ചെയെ ലാലെങ്മാവിയ റാൾട്ടെ ബോക്സിൽ വീഴ്ത്തിയതിന് ഹൈദരാബാദിനു പെനൽറ്റി കിക്ക്. ജോവോ വിക്ടറിനു പിഴച്ചില്ല. 51–ാം മിനിറ്റിൽ ഹാളിചരൺ നർസാരിയുടെ ഗോളിൽ ഹൈദരാബാദ് മുന്നിലെത്തിയെങ്കിലും 67–ാം മിനിറ്റിൽ ഗ്രെഗ് സ്റ്റുവർട്ടിന്റെ ഗോളിൽ മുംബൈ ഒപ്പമെത്തി. പത്തു മിനിറ്റിനകം വിക്ടറിന്റെ രണ്ടാം ഗോളിൽ ഹൈദരാബാദ് വീണ്ടും മുന്നിൽ. മുംബൈയുടെ മറുപടിയും വൈകിയില്ല. 85–ാം മിനിറ്റിൽ ആൽബർട്ടോ നൊഗ്വേര ലക്ഷ്യം കണ്ടു (3–3).

 

Content Highlight: Hyderabad FC Play Out 3-3 Draw Against Mumbai City FC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com