ADVERTISEMENT

 ചെന്നൈ ∙ ഐഎസ്എൽ ഫുട്ബോളിൽ ചെന്നൈയിൻ എഫ്സിയും ബെംഗളൂരു എഫ്സിയും തമ്മിൽ നടന്ന മത്സരം സമനിലയായി (1–1). കളിയുടെ 5–ാം മിനിറ്റിൽ റോയ് കൃഷ്ണയുടെ ഗോളിൽ ബെംഗളൂരു മുന്നിലെത്തി. എന്നാൽ, കേരള ബ്ലാസ്റ്റേഴ്സിൽനിന്ന് ഈ സീസണിൽ ചെന്നൈയിനിൽ എത്തിയ കെ. പ്രശാന്തിന്റെ ഗോളിൽ ചെന്നൈ സമനില പിടിച്ചു. രണ്ടാം പകുതിയിൽ ഗോൾകീപ്പർ ദേബ്ജിത്ത് മജുംദാർ ചുവപ്പുകാർഡ് കണ്ടതിനെത്തുടർന്ന് ചെന്നൈയിൻ 10 പേരുമായാണു മത്സരം പൂർത്തിയാക്കിയത്. 21ന് എഫ്സി ഗോവയ്ക്കെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. ബെംഗളൂരു 22ന് ഹൈദരാബാദ് എഫ്സിയെ നേരിടും.

 

 

English Summary: ISL football: Chennaiyin FC vs Bengaluru FC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com