ADVERTISEMENT

മാഞ്ചസ്റ്റർ ∙ യുവേഫ യൂറോപ്പ ഫുട്ബോൾ ലീഗിൽ കഷ്ടിച്ചു ജയിച്ച് ഇംഗ്ലിഷ് ക്ലബ്ബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡും ആർസനലും. സ്വന്തം മൈതാനമായ ഓൾഡ് ട്രാഫഡിൽ സ്കോട്ട് മക്ടോമിനായ് ഇൻജറി ടൈമിൽ (90+3) നേടിയ ഗോളിലാണ് സൈപ്രസ് ക്ലബ് ഒമോനിയയ്ക്കെതിരെ യുണൈറ്റഡ് 1–0നു ജയിച്ചത്. ഷെറിഫിനെ 3–0നു തോൽപിച്ച സ്പാനിഷ് ക്ലബ് റയൽ സോസിദാദാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് (12 പോയിന്റ്). യുണൈറ്റഡ് രണ്ടാമത്. 

  ബുകായോ സാകയുടെ തട്ടിത്തിരിഞ്ഞ ഗോളിൽ നോർവേ ക്ലബ് ബോഡോ ഗ്ലിംറ്റിനെതിരെ ആർസനലും രക്ഷപ്പെട്ടു (1–0). സ്വിറ്റ്സർലൻഡ് ക്ലബ് എഫ്സി സൂറിക്കിനെ 5–0നു തകർത്ത ഡച്ച് ക്ലബ് പിഎസ്‌വി ഐന്തോവനാണ് ഇന്നലെ ഏറ്റവും വലിയ ജയം കുറിച്ചത്.

 റയൽ ബെറ്റിസ്, ഫെനർബാഷെ, റെന്നെ, ഫ്രെയ്ബർഗ് എന്നിവരും തങ്ങളുടെ ഗ്രൂപ്പുകളിൽ ആദ്യ 2 സ്ഥാനങ്ങളിലൊന്ന് ഉറപ്പിച്ചു. ഗ്രൂപ്പ് ജേതാക്കളാണ് നേരിട്ടു പ്രീ ക്വാർട്ടറിലെത്തുക. 2–ാം സ്ഥാനക്കാർക്കു നോക്കൗട്ട് പ്ലേഓഫ് കളിക്കാം.

 

English Summary: UEFA Europa: Arsenal and united wins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com