ADVERTISEMENT

മഡ്രിഡ് ∙ സ്പാനിഷ് ലീഗ് ഫുട്ബോളിലെ എൽ ക്ലാസിക്കോയിൽ ബാർസിലോനയെ 3–1നു തോൽപിച്ച് റയൽ മഡ്രിഡ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. സ്വന്തം മൈതാനമായ സാന്തിയാഗോ ബെർണബ്യൂവിൽ കരിം ബെൻസേമ (12–ാം മിനിറ്റ്), ഫെഡറിക്കോ വാൽവെർദെ (35), റോഡ്രിഗോ (പെനൽറ്റി 90+1) എന്നിവരാണ് റയലിന്റെ ഗോളുകൾ നേടിയത്. 83–ാം മിനിറ്റിൽ ഫെറാൻ ടോറസാണ് ബാർസയുടെ ഗോൾ നേടിയത്. റയലിന്റെ ബ്രസീലിയൻ താരം വിനീസ്യൂസ് ജൂനിയറിന്റെ വേഗത്തിനും ജർമൻ താരം ടോണി ക്രൂസിന്റെ കൃത്യതയാർന്ന പാസുകൾക്കും മുന്നിൽ ബാർസയ്ക്കു മറുപടിയുണ്ടായില്ല. 

സിറ്റി പിടിച്ച് ലിവർപൂൾ; മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിലെ ക്ലാസിക് പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ 1–0നു തോൽപിച്ച് ലിവർപൂൾ. 76–ാം മിനിറ്റിൽ സ്ട്രൈക്കർ മുഹമ്മദ് സലായാണ് ഗോൾ നേടിയത്. പോയിന്റ് പട്ടികയിൽ രണ്ടാമതുള്ള സിറ്റിക്കെതിരായ ജയത്തോടെ ലിവർപൂൾ 8–ാം സ്ഥാനത്തെത്തി. സീസണിൽ ലിവർപൂളിന്റെ മൂന്നാം ജയം മാത്രമാണിത്. ലീഡ്സ് യുണൈറ്റഡിനെ 1–0നു മറികടന്ന ആർസനലാണ് ഒന്നാം സ്ഥാനത്ത്. 35–ാം മിനിറ്റിൽ ബുകായോ സാകയാണ് ഗോൾ നേടിയത്. 

മികച്ച പ്രകടനം തുടരുന്ന ചെൽസി ആസ്റ്റൺ വില്ലയ്ക്കെതിരെ 2–0നു ജയിച്ചു. 6, 65 മിനിറ്റുകളിലായി മേസൻ മൗണ്ടാണ് 2 ഗോളും നേടിയത്. സീസണിലെ 6–ാം ജയവുമായി ചെൽസി നാലാം സ്ഥാനത്തു തുടരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ നിരാശപ്പെടുത്തിയ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ന്യൂകാസിൽ യുണൈറ്റഡിനോട് 0–0 സമനില വഴങ്ങി. 

SOCCER-ENGLAND-LIV-MCI/REPORT
ഗോൾ നേടിയ ലിവർപൂൾ താരം മുഹമ്മദ് സലായെ അഭിനന്ദിക്കുന്ന ഫാബിയോ കർവാലോ

English Summary: Real Madrid beat old rivals Barcelona 3-1 at home in 'El Clasico'

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com