ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂളിനെ നോട്ടിങ്ങാം ഫോറസ്റ്റ് അട്ടിമറിച്ചു. 1–0നാണ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തായിരുന്ന നോട്ടിങ്ങാമിന്റെ ജയം. ലിവർപൂൾ 7–ാം സ്ഥാനത്താണ്. എർലിങ് ഹാളണ്ട് ഇരട്ടഗോൾ നേടിയ മത്സരത്തിൽ ബ്രൈട്ടനെ 3–1നു തോൽപിച്ച മാഞ്ചസ്റ്റർ സിറ്റി 2–ാം സ്ഥാനത്തു തുടരുന്നു.
English Summary: English Premier League: Nottingham Forest 1-0 Liverpool