ഇൻജറി ടൈമിൽ ഹാളണ്ടിന്റെ പെനൽറ്റി ഗോൾ; മാഞ്ചസ്റ്റർ സിറ്റിക്കു ജയം

man-city
എർലിങ് ഹാളണ്ട് (Photo: Twitter/ @ErlingHaaland)
SHARE

ലണ്ടൻ ∙ ഇൻജറി ടൈമിൽ എർലിങ് ഹാളണ്ട് നേടിയ പെനൽറ്റി ഗോളിൽ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ഫു‍ൾഹാമിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്കു ജയം (2–1). 16–ാം മിനിറ്റിൽ ജൂലിയൻ അൽവാരസിന്റെ ഗോളിൽ മുന്നിലെത്തിയ സിറ്റിക്കെതിരെ 28–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ ആൻഡ്രിയാസ് പെരേര ഫുൾഹാമിനെ ഒപ്പമെത്തിച്ചിരുന്നു. 26–ാം മിനിറ്റിൽ ജോവ കാൻസലോ ചുവപ്പു കാർഡ് കണ്ടതിനാൽ 10 പേരുമായാണ് സിറ്റി കളിച്ചത്. 

  64–ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഹാളണ്ട് കളി തീരാൻ മൂന്നു മിനിറ്റ് ശേഷിക്കേ (90+5) കിട്ടിയ പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ചാണ് ടീമിനു വിജയം നൽകിയത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഹാളണ്ട് കളിച്ചിരുന്നില്ല. ജയത്തോടെ സിറ്റി രണ്ടാം സ്ഥാനത്തു തുടരുന്നു (32 പോയിന്റ്). ചെൽസിയെ 1–0നു തോൽപിച്ച ആർസനലാണ് ഒന്നാമത് (34 പോയിന്റ്).

English Summary: Erling Haaland sends 10-man Man City top in win against Fulham

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS