ADVERTISEMENT

ന്യോൺ (സ്വിറ്റ്സർലൻഡ്) ∙ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ പ്രീക്വാർട്ടറിൽത്തന്നെ ഇത്തവണ രണ്ടു ‘ഫൈനൽ ആവർത്തനങ്ങൾ’. 2020 ഫൈനലിൽ ഏറ്റുമുട്ടിയ ബയൺ മ്യൂണിക്കും പിഎസ്ജിയും ഏറ്റുമുട്ടും. 2018, 2022 ഫൈനലിസ്റ്റുകളായ റയൽ മഡ്രിഡും ലിവർപൂളും തമ്മിലാണ് മറ്റൊരു മത്സരം. 

ലിവർപൂളിനെതിരെ രണ്ടു ഫൈനലുകളിലും റയലിനായിരുന്നു ജയം. ബയൺ പിഎസ്ജിക്കെതിരെ ജയിച്ചു കിരീടം ചൂടി. ലോകകപ്പിനു ശേഷം അടുത്ത വർഷം ഫെബ്രുവരി 14നാണ് ആദ്യപാദ മത്സരങ്ങൾ. രണ്ടാം പാദം മാർച്ച് 7ന്. 

എച്ച് ഗ്രൂപ്പിൽ പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയ്ക്കു പിന്നിൽ രണ്ടാമതായതാണ് ഇത്തവണയും പിഎസ്ജിയുടെ വഴി കടുപ്പമാക്കിയത്. 

ഗ്രൂപ്പ് ജേതാക്കളായതോടെ ബെൻഫിക്കയ്ക്കു പ്രീക്വാർട്ടറിൽ കിട്ടിയത് താരതമ്യേന ദുർബലരായ ബൽജിയം ക്ലബ് ബ്രൂഹെയെ. 

ചാംപ്യൻസ് ലീഗിലെ പ്രീക്വാര്‍ട്ടർ പോരാട്ടങ്ങള്‍

പിഎസ്ജി– ബയൺമ്യൂണിക്ക്

ബൊറൂസിയ ഡോട്ട്മുണ്ട്– ചെൽസി

ഫ്രാങ്ക്ഫുർട്– നാപോളി

എസി മിലാൻ– ടോട്ടനം ഹോട്സ്പർ

ലിവർപൂൾ– റയൽ മ‍ഡ്രിഡ്

ക്ലബ് ബ്രുഗെ– ബെൻഫിക

ആർബി ലെപ്സിഗ്– മാഞ്ചസ്റ്റർ സിറ്റി

ഇന്റർ മിലാന്‍– പോര്‍ട്ടോ

English Summary: UEFA Champions League, Round of 16 draw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com