ADVERTISEMENT

കൊച്ചി ∙ ആത്മവിശ്വാസമാണ് ഈ ഘട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ആവശ്യമെന്നു ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസ്. പാസിങ്ങിലും നീക്കങ്ങൾ മെനയുന്നതിലും അതു പ്രകടമാകണം. നാളെ കലൂർ സ്റ്റേഡിയത്തിൽ എഫ്സി ഗോവയെ നേരിടാനിരിക്കെ ബ്ലാസ്റ്റേഴ്സിന്റെ 9–ാം നമ്പർ താരം ‘മനോരമ’യോട്..

∙മുന്നേറ്റങ്ങൾ ഫലപ്രാപ്തിയിലെത്തേണ്ട മൈതാനത്തെ ‘ഫൈനൽ തേഡി’ൽ ബ്ലാസ്റ്റേഴ്സ് ചിലതു മിസ് ചെയ്യുന്നില്ലേ?

നമ്മൾ നല്ല നീക്കങ്ങൾ മെനയുന്നുണ്ട്. പക്ഷേ ഗോൾ വഴങ്ങിയശേഷം തിരിച്ചടിക്കാനുള്ള ശ്രമത്തിൽ നമുക്കു ചില പിഴവുകൾ പറ്റിയിട്ടുണ്ട്. അവിടെയാണ് ആത്മവിശ്വാസത്തിന്റെ പ്രാധാന്യം. പ്രസിങ്ങും പാസിങ്ങും തമ്മിലൊരു സന്തുലിതാവസ്ഥ വേണം. 90 മിനിറ്റും പ്രസിങ് പ്രായോഗികമല്ല.

∙ആക്രമണത്തിൽ മാത്രമല്ല ദിമിയെ കാണുന്നത്, പിന്നോട്ടിറങ്ങുന്നുമുണ്ട്?

ആക്രമണമാണ് എന്റെ പ്രധാന ജോലി. പക്ഷേ പിന്നിലേക്കുവന്നു പന്തെടുത്തു തിരിഞ്ഞു പാസ് ചെയ്യാനും ഇഷ്ടമാണ്. സഹ സ്ട്രൈക്കർക്കു ‘സ്പെയ്സ്’ ഉണ്ടാക്കിക്കൊടുക്കാനും പന്തു നൽകാനും ശ്രമിക്കാറുണ്ട്. ഞാൻ പിന്നോട്ടിറങ്ങുമ്പോൾ എതിർ ഡിഫൻഡർമാർ പിന്നാലെ കൂടും. അപ്പോൾ സഹ സ്ട്രൈക്കർക്കു മുന്നേറാൻ ഇടംകിട്ടും. 

∙പൊസഷൻ ഗെയിമിനു മുൻതൂക്കം നൽകേണ്ടതുണ്ടോ? അതോ പ്രത്യാക്രമണം? 

പൊസഷൻ ഗെയിമിനോടാണ് എനിക്കു കൂടുതൽ ഇഷ്ടം. പന്തു കളയാതെ കളിക്കുമ്പോൾ കളിയുടെ നിയന്ത്രണം നമുക്കായിരിക്കും. പക്ഷേ പ്രത്യാക്രമണത്തിനും പ്രാധാന്യമുണ്ട്. ആക്രമിക്കുമ്പോൾ കൂട്ടമായി ആക്രമിക്കുക, പ്രതിരോധിക്കുമ്പോഴും ടീമായിത്തന്നെ വേണം. 

∙സെറ്റ് പീസുകളുടെ പ്രാധാന്യം?

ആക്രമണത്തിൽ മാത്രമല്ല, പ്രതിരോധത്തിലും ടീമിനു സെറ്റ് പീസ് സമവാക്യങ്ങൾ വേണം. നന്നായി പ്രതിരോധിക്കാനും വേണം സെറ്റ് പീസ് തയാറെടുപ്പ്. 

English Summary: Interview with Blasters team member Dimitrios Diamantakos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com