മാഞ്ചസ്റ്റർ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടി. പട്ടികയിൽ പത്താം സ്ഥാനക്കാരായ ബ്രെന്റ്ഫഡ് 2-1നു ചാംപ്യന്മാരെ അട്ടിമറിച്ചു. ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമിൽ ഇടം കിട്ടാതെ തഴയപ്പെട്ട സ്ട്രൈക്കർ ഇവാൻ ടോണിയുടെ ഇരട്ട ഗോളുകളാണ് ബ്രെന്റ്ഫഡിന്റെ അപ്രതീക്ഷിത വിജയത്തിനു വഴിതുറന്നത്. 16-ാം മിനിറ്റിൽ ബ്രെന്റ്ഫഡിനെ മുന്നിലെത്തിച്ച ടോണി ഇൻജറി ടൈമിൽ 2–ാം ഗോളും നേടി. ഫിൽ ഫോഡന്റെ വകയായിരുന്നു സിറ്റിയുടെ ആശ്വാസഗോൾ.
ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റര്‍ സിറ്റിക്കു തിരിച്ചടി, അട്ടിമറിച്ച് ബ്രെന്റ്ഫഡ് (2-1)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.