മുംബൈയുടെ ആറാട്ട്!
Mail This Article
×
ചെന്നൈ ∙ ഐഎസ്എൽ ഫുട്ബോളിൽ, രണ്ടു ഗോളിനു പിന്നിൽനിന്ന ശേഷം ആറു ഗോളുകൾ തിരിച്ചടിച്ച മുംബൈ സിറ്റി എഫ്സി ആതിഥേയരായ ചെന്നൈയിൻ എഫ്സിയെ തോൽപിച്ചു. മുംബൈയുടെ 6 ഗോളുകളിൽ മൂന്നെണ്ണം നേടിയത് സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയവരാണ്.
പീറ്റർ സ്ലിസ്കോവിച്ച്, എൽ ഖയാത്തി എന്നിവരുടെ ഗോളുകളിൽ ചെന്നൈയാണു മുന്നിലെത്തിയത്. എന്നാൽ, ഹോർഹെ പെരേര ഡയസ്, സ്റ്റിവാർട്ട്, വിനീത് റായ്, വിഘ്നേഷ് ദക്ഷിണാമൂർത്തി, ആൽബർട്ടോ നൊഗുവേര, ബിപിൻ സിങ് എന്നിവരുടെ ഗോളിൽ മുംബൈ കളി ജയിച്ചു (6–2).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.