ADVERTISEMENT

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ ക്ലബ് ലിവർപൂൾ എഫ്സിയിൽ മുതൽ മുടക്കാൻ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. 2010 മുതൽ ക്ലബ്ബിന്റെ ഉടമസ്ഥരായ ഫെൻവേ സ്പോർട്സ് ഗ്രൂപ്പ് (എഫ്എസ്ജി) ലിവർപൂളിന്റെ ഓഹരികൾ വിൽക്കാൻ തീരുമാനിച്ചിരുന്നു.

ഇതേത്തുടർന്നാണ്, ലോകത്തെ ധനവാന്മാരുടെ പട്ടികയിൽ 8–ാം സ്ഥാനത്തുള്ള അംബാനി രംഗത്തെത്തെത്തിയതെന്ന് ഇംഗ്ലിഷ് മാധ്യമമായ ‘ദ് മിറർ’ റിപ്പോർട്ട് ചെയ്തു. 400 കോടി പൗണ്ടാണ് (ഏകദേശം 38,110 കോടി രൂപ) ലിവർപൂളിന്റെ ആകെ മൂല്യമായി എഫ്എസ്ജി കണക്കാക്കുന്നത്.

ക്ലബിനെ സ്വന്തമാക്കാൻ ചില യുഎസ് കമ്പനികളും ഗൾഫ് മേഖലയിലെ സമ്പന്നരും രംഗത്തുണ്ട്. ലിവർപൂൾ ക്ലബിന്റെ വിവരങ്ങൾ അംബാനി അന്വേഷിച്ചെന്നാണ് രാജ്യാന്തര മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ.

English Summary: Reliance may invest in liverpool

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com