ADVERTISEMENT

എക്സ്ട്രാ ടൈമിൽ മൈതാനത്തിറങ്ങിയ സ്ട്രൈക്കറെപ്പോലെയാണ് ഖത്തർ. ഫിഫ എന്ന കോച്ചും ലോകം എന്ന ഗാലറിയും ഒരു പോലെ ആകാക്ഷയിലാണ്- ഖത്തർ ഗോളടിക്കുമോ? ഫൗൾ ചെയ്യാൻ കാത്തു നിൽക്കുന്ന യൂറോപ്യൻ രാജ്യങ്ങൾക്കു മുന്നിൽ കളിച്ചു തെളിയിക്കുമോ? ലോകകപ്പിന്റെ ഫൈനൽ വേദിയായ ലുസൈലിലെ നഗരത്തെരുവിൽ കൂട്ടത്തോടെയിറങ്ങിയ ഖത്തറികൾ ഇന്നലെ അതിനു മറുപടി നൽകി-യെസ്!

വൈകുന്നേരം വരെ വിജനമായിരുന്ന ലുസൈൽ ബൗലെവാർഡ് പെനൽറ്റി ബോക്സ് പോലെ സജീവമായത് പെട്ടെന്നാണ്. അറബ് വേഷമണിഞ്ഞ് പുരുഷൻമാരും പർദയണിഞ്ഞ് ഖത്തറി വനിതകളും രംഗത്തിറങ്ങിയതോടെ. ഒപ്പം ലോകകപ്പിന്റെ സ്വന്തം അൽ റിഹ്‌ല പന്തുകളുമായി തട്ടിക്കളിച്ച കുട്ടികളും.

ലോകകപ്പ് ഭാഗ്യ ചിഹ്നമായ ലഈബിന്റെ കൂറ്റൻ മാതൃകയ്ക്കു സമീപം ഫൊട്ടോയെടുക്കാനായിരുന്നു തിരക്കു കൂടുതൽ. ഖത്തർ ടെലിവിഷന്റെ സംഘവുമെത്തിയതോടെ ആവേശമായി.

qatar-world-cup-1501
ലുസെയ്ൽ ബൗലെവാർഡിൽ ലോകകപ്പ് ഭാഗ്യചിഹ്നമായ ലഈബിനു മുന്നിൽ നിന്ന് ഫോട്ടോ എടുക്കുന്നവർ. ചിത്രം: മനോരമ

ഖത്തറികൾ പൊതുവേ വലിയ ശബ്ദാരവങ്ങൾ ഇഷ്ടപ്പെടാത്തവരാണെന്നാണ് വയ്പ്പ്. എന്നാൽ വീട്ടുമുറ്റത്തെത്തിയ ലോകകപ്പിനെ വരവേൽക്കാൻ അവർ ജഴ്സിയണിഞ്ഞ് കളത്തിലിറങ്ങിയിരിക്കുന്നു എന്നതിനു തെളിവായിരുന്നു രാജ്യത്തെ സ്മാർട് സിറ്റിയായ ലുസൈലിലെ ആഘോഷം. ബൗലെവാർഡിലെ ഇരുവശങ്ങളിലുമുള്ള വലിയ ആഡംബര ഷോപ്പുകളിലും അതോടെ തിരക്കായി. ഖത്തർ ജഴ്സിയണിഞ്ഞാണ് കുട്ടികൾ പലരും എത്തിയത്. അങ്ങിങ്ങായ് മെസ്സിയുടെയും നെയ്മാറിന്റെയും ക്രിസ്റ്റ്യാനോയുടെയും ജഴ്സികളും. അതിനു ദേശഭേദമില്ലല്ലോ..!

ലുസെയ്ൽ ബൗലെവാർഡിൽ ലോകകപ്പ് ഭാഗ്യചിഹ്നമായ ലഈബ്. ചിത്രം∙ നിഖിൽരാജ്
ലുസെയ്ൽ ബൗലെവാർഡിൽ ലോകകപ്പ് ഭാഗ്യചിഹ്നമായ ലഈബ്. ചിത്രം∙ നിഖിൽരാജ്

ഖത്തറികളുടെ ആവേശം കണ്ട് ആദ്യം അമ്പരന്ന മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരും പിന്നീട് ആവേശത്തിലേക്കിറങ്ങി. ഇവിടെ ജോലി ചെയ്യുന്ന ആഫ്രിക്കക്കാരും ഫിലിപ്പീൻസുകാരും തായ്‌ലൻഡുകാരും എല്ലാം. എല്ലാറ്റിനും അവസാനമെത്തി മലയാളികളുടെ മെഗാ റാലി. ഖത്തറിലെ മലയാളി കൂട്ടായ്മ ഒരുക്കിയ ഖത്തർ മെഗാ ഫാൻ മീറ്റപ്പ് ആയിരുന്നു അത്. രാഷ്ട്രീയ മുദ്രാവാക്യത്തിന്റെ താളത്തിൽ അവരുടെ വരികളിങ്ങനെ- ഹീയ്യാ ഹൂവ്വാ ഖത്തർ! ഈ ലോകകപ്പിൽ ഖത്തർ ഒറ്റയ്ക്കല്ല. അവർക്കു ഗോളടിക്കാൻ വേണ്ടി അസിസ്റ്റ് നൽകാൻ ഈ നാടിനെ കർമഭൂമിയാക്കിയവർ എല്ലാവരുമുണ്ട്.

ലുസെയ്ൽ ബൗലെവാർഡിൽ നിന്നുള്ള ദൃശ്യം. ചിത്രം∙ നിഖിൽരാജ്
ലുസെയ്ൽ ബൗലെവാർഡിൽ നിന്നുള്ള ദൃശ്യം. ചിത്രം∙ നിഖിൽരാജ്

ലോകകപ്പ് മത്സരങ്ങൾ ജിയോ സിനിമയിലും സ്പോർട്സ്-18 ചാനലിലും

ഖത്തർ ലോകകപ്പ് മത്സരങ്ങൾ ജിയോ സിനിമ ആപ്പിലും സ്പോർട്സ് 18 എസ്ഡി-1, എച്ച്ഡി-1 ചാനലുകളിലും തൽസമയം കാണാം. ജിയോ സിനിമയിൽ മലയാളം കമന്ററിയും ലഭ്യമാകും. ജോപോൾ അഞ്ചേരി, സി.കെ.വിനീത്, മുഹമ്മദ് റാഫി, റിനോ ആന്റോ, സുശാന്ത് മാത്യു, ഫിറോസ് ഷെരീഫ് തുടങ്ങിയ മുൻ ഫുട്ബോൾ താരങ്ങളാണ് കമന്ററി പാനലിലുള്ളത്.

ലുസെയ്ൽ ബൗലെവാർഡിൽ ലോകകപ്പ് ഭാഗ്യചിഹ്നമായ ലഈബ്. ചിത്രം∙ നിഖിൽരാജ്
ലുസെയ്ൽ ബൗലെവാർഡിൽ ലോകകപ്പ് ഭാഗ്യചിഹ്നമായ ലഈബ്. ചിത്രം∙ നിഖിൽരാജ്
ഖത്തർ നഗരത്തിന്റെ ആകാശ ദൃശ്യം വിമാനത്തിൽനിന്ന് പകർത്തിയപ്പോൾ. ചിത്രം∙ നിഖിൽരാജ്
ഖത്തർ നഗരത്തിന്റെ ആകാശ ദൃശ്യം വിമാനത്തിൽനിന്ന് പകർത്തിയപ്പോൾ. ചിത്രം∙ നിഖിൽരാജ്

English Summary: Five More Days For Qatar Football World Cup Kickoff

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com