ലിസ്ബൺ ∙ വയറ്റിൽ അണുബാധ ഉണ്ടായതിനെ തുടർന്ന് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നൈജീരിയയുമായി ഇന്നു നടക്കുന്ന സന്നാഹ മത്സരം കളിക്കില്ല. ഇന്നലത്തെ പരിശീലനത്തിലും റൊണാൾഡോ പങ്കെടുത്തിരുന്നില്ല. നിലവിൽ ലിസ്ബണിൽ പരിശീലനം നടത്തുന്ന ടീം മത്സരത്തിനു ശേഷം ഖത്തറിലേക്ക് തിരിക്കും. 24ന് ഘാനയുമായാണ് ലോകകപ്പിൽ പോർച്ചുഗലിന്റെ ആദ്യ മത്സരം.
English Summary: Cristiano Ronaldo won't play warm game against Nigeria