ADVERTISEMENT

2022ലെ ഖത്തർ ലോകകപ്പിന് ആദ്യമേ യോഗ്യത നേടിയ ടീമുകളിലൊന്നാണ് ഇറാൻ.‌ ജനുവരിയിൽ നടന്ന യോഗ്യതാ റൗണ്ടിൽ ഇറാഖിനെ തോൽപിച്ചാണ് ഇറാൻ ഖത്തറിലേക്കുള്ള ടിക്കറ്റെടുത്തത്. പല കാലങ്ങളിലായി, ലോകകപ്പിലെ ‘വൺ ടൈം വണ്ടർ’ എന്നാണ് ഇറാനുള്ള വിശേഷണം. അതിനു കാരണവുമുണ്ട്, കടുപ്പമുള്ള ഏതെങ്കിലും ഒരു മത്സരം ജയിക്കുന്നതാണ് ഇറാന്റെ പതിവു രീതി, പിന്നെ പുറത്താകും. ഖത്തർ ലോകകപ്പിന്റെ രണ്ടാം ദിവസം, നവംബർ 21ന്, ഇംഗ്ലണ്ടിനെതിരെയാണ് ഇറാന്റെ ആദ്യമത്സരം. മത്സരത്തിൽ തോറ്റാലും ജയിച്ചാലും ഇറാൻ ഇന്നേ വരെ മുടക്കാത്ത ഒരു കാര്യമുണ്ട്. എതിർ ടീമുകൾക്കും കളിക്കാർക്കും പരവതാനികൾ സമ്മാനിക്കൽ. ഖത്തറിലേക്കു വിമാനം കയറുമ്പോൾ ഇറാൻ ടീമിനൊപ്പം ഈ പേർഷ്യൻ പരവതാനികളും കാണും. കഴിഞ്ഞ റഷ്യൻ ലോകപ്പിന് 7 കാർപ്പറ്റുകളാണ് ഇറാൻ തയാറാക്കിയത്. എന്താണ് ഈ പരവതാനി കൈമാറ്റത്തിലൂടെ ഇറാൻ ലക്ഷ്യമിടുന്നത്? ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ 1998ൽ ഇറാനു നേരിടേണ്ടി വന്ന രാജ്യങ്ങളിലൊന്ന് രാഷ്ട്രീയ എതിരാളികളായ അമേരിക്കയായിരുന്നു. അന്ന് എന്താണു സംഭവിച്ചത്? താഴെ ക്ലിക്ക് ചെയ്തു കേൾക്കാം ലോകകപ്പ് സ്പെഷൽ ‘29 ഫുട്ബോൾ നൈറ്റ്‌സ്’ ഓഡിയോ സ്റ്റോറി.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com