Premium

ബീയറു വേണോ വൃത്തി വേണോ? ജപ്പാനെ കണ്ടു പഠിക്കട്ടെ സകല ആരാധകരും!

HIGHLIGHTS
  • ജാപ്പനീസ് ഫുട്ബോൾ ടീമിനേക്കാളും ആരാധകർക്ക് കൈയ്യടി കിട്ടുന്നത് എന്തുകൊണ്ടാണ്?
japan-world-cup-podcast-1
ലോകകപ്പ് മത്സരത്തിനിടെ ജാപ്പനീസ് ആരാധകർ. ഫയൽ ചിത്രം: Reuters
SHARE

‘വീ വാണ്ട് ബീയർ.. വീ വാണ്ട് ബീയർ’ ഇക്വഡോർ ആരാധകരുടെ ഈ ആർപ്പുവിളി ഖത്തർ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽനിന്ന് സമൂഹ മാധ്യമങ്ങളിലേക്ക് അതിവേഗമാണു പടർന്നു കയറിയത്. സായാഹ്നങ്ങളിലെ ഫുട്ബോൾ മത്സരം ഒരു കപ്പ് ബീയർ നുണഞ്ഞുകൊണ്ട് ആസ്വദിച്ചു ശീലിച്ചവരാണ് ഇക്വഡോറുകാർ. അതുപോലെത്തന്നെ മദ്യപാനത്തോട് യാതൊരുവിധ അനുഭാവവും വച്ചു പുലർത്താത്ത നാടാണു ഖത്തർ. ലോകകപ്പ് മത്സരം നടക്കുന്ന മൈതാനങ്ങളിൽ ബീയർ ഉൾപെടെയുള്ള ലഹരി പാനീയങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ ഖത്തറിനെതിരെയുള്ള ജനകീയ പ്രതിഷേധമാണ് ഇക്വഡോറുകാർ നീട്ടിപ്പാടിയത്. അക്കാര്യം തൽക്കാലം വിടാം. വ്യത്യസ്തമായ സമീപനം കൊണ്ടും ഒരു രക്ഷയുമില്ലാത്ത സൂപ്പര്‍ പോസിറ്റിവിറ്റി കൊണ്ടും മറ്റുള്ളവർക്ക് പ്രചോദനമാകുന്ന മറ്റൊരു ആരാധകക്കൂട്ടമാണ് ഇപ്പോൾ കയ്യടി വാങ്ങുന്നത്– വൃത്തിയുടെ കാര്യത്തിൽ നോ കോംപ്രമൈസ് എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ജാപ്പനീസ് ആരാധകക്കൂട്ടം. വീ വാണ്ട് ബീയർ ചാന്റുകൾ ഹിറ്റാക്കിയ ഖത്തർ– ഇക്വഡോർ ഉദ്ഘാടന മത്സരത്തിനു പിന്നാലെയാണ് ജപ്പാൻ ആരാധകരും ഹിറ്റായത്. അതെന്താ സംഭവം? താഴെ ക്ലിക്ക് ചെയ്തു കേൾക്കാം ‘29 ഫുട്ബോൾ നൈറ്റ്സ്’ ഓഡിയോ സ്റ്റോറി ഏറ്റവും പുതിയ എപ്പിസോഡ്...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS