ക്രൊയേഷ്യയ്ക്ക് മൊറോക്കൻ പൂട്ട്

HIGHLIGHTS
  • ക്രൊയേഷ്യയെ സമനിലയിൽ പിടിച്ച് മൊറോക്കോ (0–0)
SOCCER-WORLDCUP-MAR-CRO/REPORT
മൊറോക്കോ താരം സലിം അമല്ലായെ ( ഇടത്) തടയാൻ ശ്രമിക്കുന്ന ക്രൊയേഷ്യൻ താരങ്ങളായ ലൂക്കാ മോഡ്രിച്ചും (നടുവിൽ) മാർസലോ ബ്രോസോവിച്ചും.
SHARE

അൽ ഖോർ ∙കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരെന്ന തലയെടുപ്പോടെ എത്തിയ ക്രൊയേഷ്യയ്ക്ക് ആദ്യ മത്സരത്തിൽ തിരിച്ചടി. നോർത്ത് ആഫ്രിക്കൻ ടീമായ മൊറോക്കോയുടെ പ്രതിരോധത്തിനു മുന്നിൽ ഗോളടിക്കാതെ ക്രൊയേഷ്യയ്ക്കു കളി അവസാനിപ്പിക്കേണ്ടിവന്നു. ഖത്തറിൽ അറബ് രാജ്യങ്ങൾ നടത്തുന്ന അട്ടിമറി പ്രകടനങ്ങളുടെ തുടർക്കഥയായിരുന്നു അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഇന്നലെ നടന്നത്. അർജന്റീനയെ തോൽപിച്ച സൗദി അറേബ്യ, ഡെന്മാർക്കിനെ സമനിലയിൽ പൂട്ടിയ തുനീസിയ എന്നീ ടീമുകളുടെ ഗണത്തിലേക്കാണ് മൊറോക്കോയും ചേർന്നത്. 

ക്രൊയേഷ്യൻ ശൈലി എഴുതിപ്പഠിച്ചെന്നു തോന്നിച്ച കളിയാണ് ഇന്നലെ മൊറോക്കോ പുറത്തെടുത്തത്. ക്രൊയേഷ്യയുടെ സൂപ്പർ താരം ലൂക്ക മോഡ്രിച്ചിനെ മധ്യനിരയിൽ തന്നെ അവർ പൂട്ടി. ഗ്രൗണ്ടിന്റെ മധ്യത്തിൽനിന്ന് മോഡ്രിച്ച് നൽകുന്ന ലോങ് ബോളുകൾ പിടിച്ചെടുത്ത് ഇവാൻ പെരിസിച്ചിന്റെ നേതൃത്വത്തിൽ ക്രൊയേഷ്യ ആക്രമണത്തിന് ശ്രമിച്ചെങ്കിലും അവയെല്ലാം പിഎസ്ജി താരം അച്റഫ് ഹക്കീമി നയിച്ച പ്രതിരോധത്തിൽ തട്ടിനിന്നു. ആദ്യ പകുതിയിൽ കൂടുതൽ ഗോളവസരങ്ങൾ ലഭിച്ചത് ക്രൊയേഷ്യയ്ക്കായിരുന്നു. രണ്ടാം പകുതി മൊറോക്കോയുടെ കൗണ്ടർ അറ്റാക്കുകൾ നിറഞ്ഞതായിരുന്നു. മുന്നേറ്റനിരയിലെ ഹക്കീം സിയെച്ചിന്റെ നിറംമങ്ങിയ പ്രകടനം മൊറോക്കോയ്ക്ക് വിനയായി. 

18–ാം മിനിറ്റിൽ മൊറോക്കോയുടെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ക്രൊയേഷ്യൻ താരം ഇവാൻ പെരിസിച്ച് ബോക്സിനു നടുവിൽ നിന്നെടുത്ത ഷോട്ട് ഗോൾ പോസ്റ്റിനു മുകളിലൂടെ പുറത്തേക്ക്. തൊട്ടടുത്ത മിനിറ്റിൽ ഹക്കിം സിയെച്ചിന്റെ നേതൃത്വത്തിൽ മൊറോക്കോ  കൗണ്ടർ അറ്റാക്ക് നടത്തിയെങ്കിലും ക്രൊയേഷ്യ പ്രതിരോധിച്ചു. ആദ്യ പകുതിയുടെ ഇൻജറി ടൈമിൽ മോഡ്രിച്ചിന് ലഭിച്ച അവസരവും ഗോളായില്ല. 

3

മൂന്ന് പതിറ്റാണ്ടുകളിലെ ലോകകപ്പിലും (2006, 2014, 2018, 2022) യൂറോകപ്പിലും (2008, 2016, 2020) കളിക്കുന്ന ആദ്യ താരമാണ് ക്രൊയേഷ്യയുടെ നായകൻ ലൂക്കാ മോഡ്രിച്ച്.

English Summary : FIFA World Cup 2022 Croatia Vs Morocco match ended in goalless draw

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS