ഫ്രാൻസിന്റെ ഒളിവർ ‘ട്വിസ്റ്റ് ’

HIGHLIGHTS
  • ഫ്രാൻസ് 4–1ന് ഓസ്ട്രേലിയയെ കീഴടക്കി
WCup France Australia Soccer
ഫ്രാൻസിനുവേണ്ടി തന്റെ രണ്ടാം ഗോൾ നേടിയ ഒളിവർ ജിറൂദിന്റെ (വലത്ത്) ആഹ്ലാദം. സഹതാരം ഉസ്മാ‍ൻ ഡെംബലെ സമീപം.
SHARE

അൽ വക്ര ∙ ലോകകപ്പിൽ ആദ്യ വിജയത്തിനായി ഫ്രാൻസ് കോച്ച് ദിദിയേ ദെഷാം മനസ്സിൽ തിരക്കഥയൊരുക്കിയപ്പോൾ ഒരുപക്ഷേ, അതിൽ മുന്നണിത്താരങ്ങൾ സൂപ്പർതാരം കിലിയൻ എംബപെയും വിശ്വസ്തനായ അന്റോയ്ൻ ഗ്രീസ്മാനുമൊക്കെ ആയിരുന്നിരിക്കാം. എന്നാൽ, ഓസ്ട്രേലിയയ്ക്കെതിരെ കളത്തിലിറങ്ങിയപ്പോൾ കഥയിൽ ഇരട്ടഗോളിന്റെ ‘ട്വിസ്റ്റു’മായി തിളങ്ങിയത് വെറ്ററൻ താരം ഒളിവർ ജിറൂദ്. ഒരു ഗോളിനു പിന്നിൽ നിന്ന ശേഷമായിരുന്നു നിലവിലുള്ള ലോകചാംപ്യൻമാരുടെ രാജകീയമായ തിരിച്ചുവരവ്! 9–ാം മിനിറ്റിൽ ഗോൾ നേടി ഞെട്ടിച്ച ഓസ്ട്രേലിയയെ 4–1നു തകർത്താണ് ഗ്രൂപ്പ് ഡിയിൽ ഫ്രാൻസ് അക്കൗണ്ട് തുറന്ന്.

ക്രെയ്ഗ് ഗുഡ്‌വിന്റെ അപ്രതീക്ഷിത ഗോളിലൂടെ മുന്നിലെത്തിയ ഓസ്ട്രേലിയയ്ക്കെതിരെ ഒളിവർ ജിറൂദ് (32, 71 മിനിറ്റുകൾ), അഡ്രിയൻ റാബിയോ(27’), കിലിയൻ എംബപെ (68’) എന്നിവരിലൂടെ ഫ്രാൻസ് മറുപടി നൽകി. 26ന് ഡെന്മാർക്കിനെതിരെയാണ് ഫ്രാൻസിന്റെ അടുത്ത മത്സരം. അന്നു തന്നെ ഓസ്ട്രേലിയ– തുനീസിയ മത്സരവും നടക്കും. 51 ഗോളുമായി ഇതിഹാസതാരം തിയറി ഒൻറിക്കൊപ്പം ഫ്രാൻസിന്റെ രാജ്യാന്തര ടോപ്സ്കോറർ എന്ന സ്ഥാനവും മുപ്പത്താറുകാരനായ ജിറൂദ് ഈ മത്സരത്തിൽ നേടി. 

English Summary : France thrashed Australia 4-1 in FIFA World Cup 2022

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS
FROM ONMANORAMA