ADVERTISEMENT

ദോഹ∙ ലോകം ജപ്പാന്റെ അട്ടിമറി വിജയം കണ്ട് വിസ്മയിച്ചു നിൽക്കവേ, അവരുടെ ആരാധകർ മറ്റൊരു തിരക്കിലായിരുന്നു. സ്റ്റേഡിയത്തിൽ നിറ‍ഞ്ഞ മാലിന്യം നീക്കുന്ന ജോലി കൂടി തീർത്താണ് അവർ ഖലീഫ സ്റ്റേഡിയം വിട്ടത്. ഈ ലോകകപ്പിന്റെ ഉദ്ഘാടന ദിവസം ഖത്തർ– ഇക്വഡോർ മത്സരം കഴിഞ്ഞും ജപ്പാൻ ആരാധകർ അൽ ബൈത്ത് സ്റ്റേഡിയത്തിലെ മാലിന്യം നീക്കാൻ സഹായിച്ചിരുന്നു. ആരാധകർ ഇരിപ്പിടത്തിനു സമീപം ഉപേക്ഷിച്ച കുപ്പികളും ഭക്ഷണബാക്കിയുമടക്കം അവർ എടുത്തുമാറ്റി.

മറ്റ് ആരാധകർക്ക് മാലിന്യം ശേഖരിക്കാൻ സഞ്ചികളും ഇവർ നൽകി. ആരാധകർ സ്റ്റേഡിയത്തിൽ ഉപേക്ഷിച്ചുപോയ ഖത്തറിന്റെയും ഇക്വഡോറിന്റെയും പതാകകൾ ഇവർ എടുത്തു. ദേശീയ ചിഹ്നങ്ങളോടു ബഹുമാനം കാട്ടുന്നതാണ് തങ്ങളുടെ സംസ്കാരമെന്ന് ജപ്പാൻ ആരാധകർ പറയുന്നു.കഴിഞ്ഞ ലോകകപ്പിൽ ബൽജിയത്തിനെതിരെ 3–2നു ജപ്പാൻ പരാജയപ്പെട്ട മത്സരത്തിനു ശേഷവും മാലിന്യം നീക്കി ജപ്പാൻ ആരാധകർ മാതൃകയായിരുന്നു.

English Summary : Japan Football Fans cleaned Stadium after match against Germany

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com