ഫിനിഷിങ് സം‘പൂജ്യം’!

HIGHLIGHTS
  • യുറഗ്വായ്– ദക്ഷിണ കൊറിയ (0–0)
FBL-WC-2022-MATCH14-URU-KOR
യുറഗ്വായ്ക്കെതിരെ കൊറിയ ക്യാപ്റ്റൻ സൺ ഹ്യുങ് മിന്നിന്റെ മുന്നേറ്റം. Photo: JUNG Yeon-je / AFP
SHARE

അൽ റയ്യാൻ ∙ ഫിനിഷിങ്ങാണ് പ്രശ്നം! ആദ്യന്തം ആവേശകരമായ മുന്നേറ്റങ്ങൾ പിറന്ന യുറഗ്വായ്– ദക്ഷിണ കൊറിയ പോരാട്ടം ഗോൾരഹിത സമനിലയിൽ പിരിഞ്ഞപ്പോൾ ആരാധകരും താരങ്ങളും ഒരുപോലെ ചിന്തിച്ചത് ഇങ്ങനെയാകും. യുറഗ്വായ് രണ്ടു തവണയും കൊറിയ ഒരു തവണയും ഗോളിനരികിലെത്തിയെങ്കിലും ഫിനിഷിങ് പാളിയതോടെ ഇരുടീമിനും പോയിന്റ് പങ്കുവയ്ക്കേണ്ടി വന്നു. ഇരുപാതികളുടെയും അവസാന നിമിഷങ്ങളിലാണ് യുറഗ്വായ്ക്ക് സുവർണാവസരങ്ങൾ പാഴായത്.

44–ാം മിനിറ്റിൽ ക്യാപ്റ്റൻ ഡിയേഗോ ഗോഡിന്റെ ഹെഡറും 90–ാം മിനിറ്റിൽ മിഡ്ഫീൽഡർ ഫ്രെഡറിക്കോ വാൽവെർദെയുടെ ലോങ് റേഞ്ചറും പോസ്റ്റിൽ തട്ടിത്തെറിച്ചു. 34–ാം മിനിറ്റിലാണ് കൊറിയ അവസരം തുലച്ചത്. കിം മൂൺ ഹ്വാൻ നൽകിയ ക്രോസ് ഹ്വാങ് ഉയ് ജോ ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ പുറത്തേക്കടിച്ചു. ഇരുടീമുകളുടെയും പ്രതിരോധമികവും ഗോൾനേട്ടത്തിനു വിലങ്ങിട്ടു. കൊറിയയ്ക്കു വേണ്ടി ‘പഞ്ച കിം സംഘം’ വൻമതിലായി.    യുറഗ്വായുടെ ഡാർവിൻ ന്യൂനസും ലൂയി സ്വാരസും വാൽവെർദെയുമെല്ലാം ഉയർത്തിയ ഭീഷണികൾക്കു മുന്നിൽ കിം സംഘം വൻമതിലായി. 

English Summary : FIFA World Cup 2022 South Korea vs Uruguay match ended in goalless draw

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
FROM ONMANORAMA