ഫുട്ബോൾ താരങ്ങൾ മാസ്ക് വച്ച് കളിക്കാനിറങ്ങുന്ന പതിവ് ഏറെ പ്രശസ്തമാക്കിയത് ചെക്ക് റിപ്പബ്ലിക്കിന്റെയും ചെൽസിയുടെയും ഗോൾകീപ്പറായിരുന്ന പീറ്റർ ചെക്ക് ആണ്. ഇംഗ്ലിഷ് പ്രിമിയർ ലീഗ് മത്സരത്തിനിടെ തലയ്ക്കേറ്റ പരുക്കായിരുന്നു കാരണം. ഖത്തർ ലോകകപ്പിൽ ഫെയ്സ് മാസ്ക് വച്ചു കളിക്കാനിറങ്ങുന്ന താരങ്ങൾ ഇവരൊക്കെയാണ്.
സൺ ഹ്യൂങ് മിൻ (ദക്ഷിണ കൊറിയ):
ഇംഗ്ലിഷ് ക്ലബ് ടോട്ടനം ഹോട്സ്പറിനായി പ്രിമിയർ ലീഗ് മത്സരത്തിൽ കളിക്കുന്നതിനിടെ ഇടതു കണ്ണിനു സമീപം പരുക്കേറ്റു
യോഷ്കോ ഗ്വാർഡിയോൾ (ക്രൊയേഷ്യ):
ജർമൻ ബുന്ദസ് ലിഗയിൽ ലൈപ്സീഗിനായി കളിക്കുന്നതിനിടെ കണ്ണിനും മൂക്കിനും പരുക്കേറ്റു.
തോമസ് മ്യൂനിയർ (ബൽജിയം):
ബുന്ദസ് ലിഗയിൽ ബൊറൂസിയ ഡോർട്മുണ്ടിനായി കളിക്കുമ്പോൾ താടിയെല്ലിനു പരുക്കേറ്റു.
English Summary : Players using Mask during matches in FIFA World Cup 2022