ADVERTISEMENT

സൗദി അറേബ്യ, ജപ്പാൻ.. ഇപ്പോഴിതാ ഇറാനും! ഖത്തർ ലോകകപ്പിൽ ഏഷ്യൻ ടീമുകളുടെ അശ്വമേധം തുടരുന്നു. സൂപ്പർ താരം ഗാരെത് ബെയ്‌ലിന്റെ ടീമായ വെയ്ൽസിനെ ഇറാൻ 2–0ന് കീഴടക്കി. അർജന്റീനയെ സൗദിയും ജർമനിയെ ജപ്പാനും കീഴടക്കിയതിന്റെ തുടർച്ചായി ഇറാന്റെയും വൻവിജയം. സ്കോർ: ഇറാൻ –2, വെയ്ൽസ്–0.  റോസ്ബെഹ് ചെഷ്മി, റമീൻ റീസിയൻ എന്നിവരാണ് ഇറാന്റെ ഗോളുകൾ നേടിയത്.  കളി തീരാൻ 3 മിനിറ്റുള്ളപ്പോൾ വെയ്‌ൽസ് ഗോളി വെയ്ൻ ഹെന്നസി ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെയാണു കളി തിരിഞ്ഞത്.

ഇതോടെ 10 പേരായി ചുരുങ്ങിയ വെയ്ൽസിനെതിരെ ഇൻജറി ടൈമിലായിരുന്നു ഇറാൻ 2 ഗോളുകളും നേടിയത്. 29ന് യുഎസിനെതിരെയാണ് ഇറാനിന്റെ അടുത്ത മത്സരം. ആദ്യ മത്സരത്തിൽ യുഎസിനെതിരെ സമനില നേടി ഒരു പോയിന്റുമായി അവസാന സ്ഥാനത്തുള്ള വെയ്‌ൽസിന്റെ അടുത്ത റൗണ്ട് സാധ്യതകൾ മങ്ങി. 29ന് ഇംഗ്ലണ്ടിനെ വെയ്‌ൽസ് നേരിടും. ഗ്രൂപ്പ് എ മത്സരത്തിൽ സെനഗലിനെതിരെ 3–1ന് പരാജയപ്പെട്ട ആതിഥേയരായ ഖത്തർ ലോകകപ്പിൽനിന്നു പുറത്തായി. ഗ്രൂപ്പിലെ മറ്റൊരു കളിയിൽ നെതർലൻഡ്സും ഇക്വഡോറും സമനിലയിൽ പിരിഞ്ഞു (1–1).

English Summary: fifa world cup 2022 asian teams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com