ADVERTISEMENT

ദോഹ∙ 36 വർഷങ്ങൾക്കു ശേഷം ലോകകപ്പ് കളിക്കാനിറങ്ങിയ കാനഡ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ ഒരു ചരിത്രം കൂടി രചിച്ചു. ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ ക്രൊയേഷ്യയ്ക്കെതിരെ അൽഫോൻസോ ഡേവിസിലൂടെ പിറന്നത് ലോകകപ്പിൽ രാജ്യം നേടുന്ന ആദ്യ ഗോൾ. ഡേവിസിന്റെ ഹെഡർ ക്രൊയേഷ്യ ഗോൾ കീപ്പർ ലിവാകോവിച്ചിനെ മറികടന്ന് വലയിലെത്തിക്കുകയായിരുന്നു. ഈ ലോകകപ്പിലെ ഏറ്റവും വേഗതയേറിയ ഗോൾ കൂടിയാണിത്.

കഴിഞ്ഞ മത്സരത്തിൽ ബൽജിയത്തോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ കാനഡയ്ക്ക് മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ പിറന്ന ഗോൾ നൽകിയത് വലിയ ആത്മവിശ്വാസമാണ്. എന്നാൽ പിന്നാലെ രണ്ടു ഗോളുകൾ തിരിച്ചടിച്ച് ക്രൊയേഷ്യ ഇരട്ട പ്രഹരവും ഏൽപ്പിച്ചു.

36 വർഷത്തിനു ശേഷമാണ് കാനഡ ലോകകപ്പിനെത്തുന്നത്. 1986ൽ അവസാനമായി കളിച്ചപ്പോൾ ഒരു ഗോൾ പോലും അടിക്കാതെയാണ് അവർ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായത്. മെക്സിക്കോയും യുഎസ്എയും ഉൾപ്പെടുന്ന കോൺകകാഫ് മേഖലാ യോഗ്യതാ റൗണ്ടിൽ കളിച്ചാണ് കാനഡ ഖത്തർ ലോകകപ്പിനു യോഗ്യത നേടിയത്.

English Summary: Alphonso Davies makes history as Bayern Munich star hits first World Cup goal for Canada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com