ADVERTISEMENT

ഹേയ് ഇതവനല്ലല്ലോ..? ലോകകപ്പിൽ ഇന്നലെ മൊറോക്കോ ബൽജിയം മത്സരത്തിനിടെ മൊറോക്കൻ ഗോളിയെ കണ്ട പലർക്കും ഇതേ സംശയം തോന്നിയിട്ടുണ്ടാകും. മൊറോക്കോയുടെ ഒന്നാം ഗോളി യാസീൻ ബൂനോ കളിക്കാരുടെ പട്ടികയിൽ ഉണ്ടായിരുന്നു. ടീം ദേശീയ ഗാനം ആലപിക്കുമ്പോഴും യാസീൻ ടീമിനൊപ്പം ഗ്രൗണ്ടിലുണ്ട്.

എന്നാൽ അതിനു ശേഷമുള്ള ടീം ഫോട്ടോയിൽ യാസീനു പകരമുള്ളത് ടീമിന്റെ രണ്ടാം ഗോൾകീപ്പർ മുനീർ മുഹമ്മദി. മിനിറ്റുകൾക്കുള്ളിൽ നടന്ന ഈ മാറ്റം അധികമാർക്കും പിടികിട്ടിയില്ല, കമന്റേറ്റർമാർക്ക് പോലും.

ദേശീയ ഗാനത്തിനു ശേഷം കാഴ്ചയ്ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് യാസീൻ ബൂനോ കോച്ചിനെ വിവരം അറിയിക്കുകയും തുടർ‌ന്ന് വല കാക്കാനായി മുനീർ മുഹമ്മദിയെ നിയോഗിക്കുകയുമായിരുന്നു. ബൽജിയത്തിനെതിരെ ക്ലീൻ ഷീറ്റ് നേടിയാണ് മുനീർ തിരിച്ചു കയറിയത്.

English Summary : Morocco changed Goalkeeper just after National Anthem

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com