മെക്സിക്കോ ജഴ്സികൊണ്ട് മെസ്സി തറ തുടച്ചു; എന്റെ മുന്നിൽപ്പെടാതെ നോക്കണം: അൽവാരസ്

messi-and-canelo-alvarez
ലയണൽ മെസ്സി, കാനെലോ അൽവാരസ്
SHARE

ദോഹ∙ മെക്സിക്കോ ദേശീയ ടീമിന്റെ ജഴ്സിയോട് അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി അനാദരവു കാട്ടിയെന്ന് ആരോപിച്ച് മെക്സിക്കോ ബോക്സർ സോൾ കാനെലോ അൽവാരസ് രംഗത്ത്. മെക്സിക്കോ ജഴ്സി തറ തുടയ്ക്കാൻ മെസ്സി ഉപയോഗിച്ചെന്നാണ് ആരോപണം. മെസ്സി തന്റെ മുന്നിൽപ്പെടാതിരിക്കുന്നതാണ് നല്ലതെന്ന് അൽവാരസ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം മത്സരത്തിനൊടുവിൽ മെക്സിക്കൻ താരം കൈമാറിയ ജഴ്സി, തന്റെ ബൂട്ട് അഴിച്ചു മാറ്റുന്നതിനിടെ മെസ്സി ബോധപൂർവമല്ലാതെ മാറ്റിവച്ചിരുന്നു.

അർജന്റീന താരങ്ങൾ ലോക്കർ റൂമിൽ വിജയം ആഘോഷിക്കുമ്പോൾ ഈ ജഴ്സി തറയിൽ കിടക്കുന്നതിന്റെ വിഡിയോ പുറത്തുവന്നതാണു വിവാദമായത്. അതേസമയം, അൽവാരസ് കാര്യമറിയാതെയാണ് പ്രതികരിക്കുന്നതെന്ന വാദവുമായി അർജന്റീന മുൻതാരം സെർജിയോ അഗ്യൂറോ, സ്പെയിൻ മുൻതാരം സെസ്ക് ഫാബ്രിഗാസ് എന്നിവർ രംഗത്തെത്തി.

English Summary: mexican boxer saul canelo alvarez against messi 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS