ADVERTISEMENT

ദോഹ∙ ഫൗൾ ചെയ്യുന്ന കളിക്കാർക്ക് മഞ്ഞയും ചുവപ്പും കാർഡ് ലഭിക്കുന്നതു പതിവാണെങ്കിലും പരിശീലകർക്കു കിട്ടുന്നത് ചുരുക്കം. എന്നാൽ, ഖത്തർ ലോകകപ്പിൽ രണ്ടു തവണയും കാർഡ് വാങ്ങിയത് ദക്ഷിണ കൊറിയയുടെ പരിശീലകൻ പൗലോ ബെന്റോയാണ്.

യുറഗ്വായ്ക്കെതിരായ ആദ്യ മത്സരത്തിൽ മഞ്ഞക്കാർഡ് ലഭിച്ച ബെന്റോ ഇന്നലത്തെ മത്സരത്തിൽ ചുവപ്പു കാർഡ് വാങ്ങി അത് ‘അപ്ഗ്രേഡ്’ ചെയ്തു. രണ്ടാം പകുതിയുടെ ഇൻജറി ടൈമിൽ കോർണർ എടുക്കാൻ അനുവദിക്കാതെ ഫൈനൽ വിസിൽ അടിച്ചതാണ് ബെന്റോയെ ചൊടിപ്പിച്ചത്. ഗ്രൗണ്ടിൽ കയറി റഫറിയോട് തട്ടിക്കയറിയതിനാണ് ചുവപ്പ് കാർഡ്.

English Summary: south korea coach paulo bento red card

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com