പ്രീക്വാർട്ടർ ഉറപ്പാക്കിയവരില്ല, 7 ടീമിനും സാധ്യത: ഒരേസമയം 2 കളി; എ, ബി ഗ്രൂപ്പിൽനിന്നാരെല്ലാം?

TOPSHOT-FBL-WC-2022-MATCH02-SEN-NED
യുഎസ്എക്കെതിരെ ഗോൾ നേടിയ നെതർലൻഡ്സ് താരം ഡേവി ക്ലാസന്റെ (നടുവിൽ)ആഹ്ലാദം.
SHARE

ദോഹ ∙ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന റൗണ്ട് മത്സരങ്ങൾക്ക് ഇന്നു തുടക്കം. എ, ബി ഗ്രൂപ്പുകളിൽനിന്ന് പ്രീക്വാർട്ടറിലെത്തുന്ന ടീമുകൾ ഏതൊക്കെ എന്ന് ഇന്നറിയാം. ഓരോ ഗ്രൂപ്പിലെയും ആദ്യ 2 സ്ഥാനക്കാർക്കാണ് പ്രീക്വാർട്ടർ യോഗ്യത. ഇതിനോടകം പ്രീക്വാർട്ടർ ഉറപ്പാക്കിയ ടീം രണ്ടു ഗ്രൂപ്പിലും ഇല്ല. ഗ്രൂപ്പ് എയിലുള്ള ഖത്തർ പുറത്തായി. ശേഷിക്കുന്ന 7 ടീമുകൾക്കും സാധ്യത ബാക്കിയാണ്. ഒത്തുകളി ഒഴിവാക്കാൻ ഗ്രൂപ്പ് മത്സരങ്ങൾ ഒരേ സമയത്താണു നടക്കുക.

ഗ്രൂപ്പ് എ: ഖത്തർ, നെതർലൻഡ്സ്, ഇക്വഡോർ, സെനഗൽ

ഇന്നു രാത്രി 8.30: നെതർലൻഡ്സ്–ഖത്തർ, ഇക്വഡോർ–സെനഗൽ

ഇക്വഡോറും നെതർലൻഡ്സും ഒന്നാമതാണ്. സമനില നേടിയാൽ തന്നെ ഇരുടീമുകൾക്കും പ്രീക്വാർട്ടറിലെത്താം. ഇക്വഡോറിനോടു ജയിച്ചാൽ സെനഗലിനു കടക്കാം. സെനഗൽ–ഇക്വഡോർ സമനിലയാവുകയും നെതർലൻഡ്സ് ഖത്തറിനോട് 3 ഗോൾ വ്യത്യാസത്തിൽ തോൽക്കുകയും ചെയ്താൽ ഇക്വഡോറും സെനഗലും അടുത്ത റൗണ്ടിലെത്തും.

ഗ്രൂപ്പ് ബി: ഇംഗ്ലണ്ട്, വെയ്ൽസ്, യുഎസ്എ, ഇറാൻ

ഇന്നു രാത്രി 12.30: ഇംഗ്ലണ്ട്–വെയ്‌ൽസ്, ഇറാൻ–യുഎസ്എ

വെയ്‌ൽസിനെതിരെ കുറഞ്ഞതു 3 ഗോൾ വ്യത്യാസത്തിൽ തോറ്റെങ്കിൽ മാത്രമേ ഇംഗ്ലണ്ട് പ്രീക്വാർട്ടർ കാണാതെ പുറത്താകൂ. ഇംഗ്ലണ്ട് ജയിച്ചാൽ ഗ്രൂപ്പ് ചാംപ്യന്മാരായി അടുത്ത റൗണ്ടിലെത്തും. ഇറാൻ–യുഎസ്എ മത്സരം ജയിക്കുന്നവർക്കും പ്രീക്വാർട്ടറിൽ പ്രവേശിക്കാം. മത്സരം സമനിലയായാൽ ഇറാൻ മുന്നേറും.

Content Highlight: World Cup Football 2022 Qatar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യമായി ഒരു ഇന്റവ്യൂവിൽ ഇത് പറയുന്നു

MORE VIDEOS