അക്കരെയാണെന്റെ മാനസം, ഇക്കരെയാണെന്റെ താമസം; ലോകകപ്പിലെ 16% കളിക്കാരും ‘വിദേശികൾ’

HIGHLIGHTS
  • ഖത്തർ ലോകകപ്പിലെ ആകെ കളിക്കാരിൽ 16 ശതമാനം പേരും വിദേശ രാജ്യങ്ങളിൽ ജനിച്ചവർ
Breel-Embolo-1
ബ്രീൽ എംബോളോ
SHARE

ലോകകപ്പിലെ ആദ്യ മത്സരത്തിൽ കാമറൂണിനെതിരെ ഗോൾ നേടിയിട്ടും സ്വിറ്റ്സർലൻഡ് സ്ട്രൈക്കർ ബ്രീൽ എംബോളോയ്ക്ക് വലിയ സന്തോഷമുണ്ടായിരുന്നില്ല. ഫുട്ബോൾ താരമായി പടർന്നു പന്തലിച്ചത് സ്വിറ്റ്സർലൻഡിലാണെങ്കിലും എംബോളോയുടെ ജൻമവേരുകൾ കാമറൂണിലാണ് എന്നതായിരുന്നു കാരണം. ആ ഗോളിനു വഴിയൊരുക്കിയ സ്വിറ്റ്സർലൻഡ് താരം ഷെർദൻ ഷാക്കിരി ജനിച്ചത് യൂറോപ്യൻ രാജ്യമായ യൂഗോസ്‌ലാവ്യയിൽ.

ജനിച്ച നാടുവിട്ട് മറ്റു രാജ്യങ്ങളുടെ ദേശീയ ടീമുകളിലേക്ക് ചേക്കേറിയവരുടെ എണ്ണത്തിൽ റെക്കോർഡ് വർധനയാണ് ഖത്തർ ലോകകപ്പിൽ. 32 ടീമുകളിലായി ആകെ 832 കളിക്കാർ. അതിൽ 137 പേരും ആ നാട്ടിൽ ജനിച്ചവരല്ല. ആകെ കളിക്കാരുടെ 16 ശതമാനമാണ് ഇത്തവണ അഭയാർഥി താരങ്ങളുടെ എണ്ണം. 2018 റഷ്യ ലോകകപ്പിൽ 84 താരങ്ങളാണ് ജൻമനാടിനുവേണ്ടിയല്ലാതെ കളിച്ചത്. 

players

ആഫ്രിക്കയുടെ ഫ്രഞ്ച് എൻജിൻ ! 

ഖത്തർ ലോകകപ്പിൽ ആഫ്രിക്കൻ രാജ്യങ്ങളുടെ കുതിപ്പിനുള്ള എൻജിൻ യൂറോപ്യൻ രാജ്യമായ ഫ്രാൻസിൽ ജനിച്ച താരങ്ങളാണ്. ഈ ലോകകപ്പിലെ 5 ആഫ്രിക്കൻ ടീമുകളിലായി ആകെ 130 താരങ്ങൾ. അതിൽ 55 പേർ ആ രാജ്യങ്ങളിൽ ജനിച്ചവരല്ല. ഈ പട്ടികയിലെ 34 പേരുടെയും ജനനം ഫ്രാൻസിലായിരുന്നു. 

English Summary :  16 percent of Qatar World Cup players are Foreign Born

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS