ഫേവറിറ്റ് താരം, മകളുമായി പ്രേമത്തിൽ; പക്ഷേ ടോറസിനോട് കോച്ചിന് ഒരു നിബന്ധനയുണ്ട്

HIGHLIGHTS
  • സ്പെയിൻ കോച്ചിന്റെ മകളുമായി ഫെറാൻ ടോറസ് പ്രണയത്തിൽ!
ferran-torres-sira-martinez-spain--30
ഫെറാൻ ടോറസും സിറ മാർട്ടനെസും.
SHARE

ദോഹ∙ ഖത്തർ ലോകകപ്പിൽ സ്പെയിൻ കോച്ച് ലൂയിസ് എൻറിക്വെയുടെ ഫേവറിറ്റ് താരങ്ങളിലൊരാളാണ്  ഫെറാൻ ടോറസ് എന്ന ബാർസിലോന സ്ട്രൈക്കർ. സ്പെയിനിന്റെ ആദ്യ മത്സരത്തിൽ ഇരട്ടഗോളുകളുമായി കോച്ചിന്റെ വിശ്വാസം കാത്തുസൂക്ഷിക്കുകയും ചെയ്തു ടോറസ്.

പക്ഷേ, ടോറസിന് എൻറിക്വെയുമായി സഹതാരങ്ങൾക്കാർക്കുമില്ലാത്തൊരു ബന്ധം കൂടിയുണ്ട്– കോച്ചിന്റെ മകൾ സിറ മാർട്ടിനെസുമായി പ്രണയത്തിലാണെന്നു കഴിഞ്ഞ ജനുവരിയിൽ ടോറസ് വെളിപ്പെടുത്തിയിരുന്നു. കോസ്റ്ററിക്കയ്ക്കെതിരെ നേടിയ 2 ഗോളുകളും താരം സമർപ്പിച്ചതും കോച്ചിന്റെ മകൾക്കു തന്നെ. 

ഈ ബന്ധത്തിന് എൻറിക്വെയുടെ അനുഗ്രഹാശിസ്സുകളുണ്ടെങ്കിലും കോച്ചിന് ഒരു കാര്യത്തിൽ നിബന്ധനയുണ്ട്. ഗോൾ നേടിക്കഴിഞ്ഞാൽ, അച്ഛനാകാൻ പോവുകയാണെന്നു സൂചിപ്പിക്കുന്ന ‘ ബേബി സെലിബ്രേഷൻ’ പാടില്ല. അങ്ങനെ സംഭവിച്ചാൽ, ആ നിമിഷം തന്നെ ടോറസിനെ  പറഞ്ഞുവിടുമെന്നാണ് എൻറിക്വെയുടെ ‘ഭീഷണി’. മുൻ ബാർസ– റയൽ താരമായ തന്നോട് കൂടുതൽ സാദൃശ്യം ഇപ്പോഴത്തെ സ്പെയിൻ ടീമിൽ ടോറസിനാണെന്നും എൻറിക്വെ പറയുന്നു. അങ്ങനെ പറഞ്ഞില്ലെങ്കിൽ മകൾ തന്റെ തല വെട്ടിക്കളയുമെന്നും എൻറിക്വെ പറയുന്നു. 

English Summary : Ferran Torres in Love with Daughter of Spain Coach

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS