സൗദി അറേബ്യയ്ക്കു മുന്നിൽ അർജന്റീന പരാജയപ്പെടുന്നതു ഏതെങ്കിലും ഫുട്ബോൾ ആരാധകന്റെ സ്വപ്നത്തിൽപ്പോലുമുണ്ടായിരിക്കുമോ? ജപ്പാന്റെ നീലപ്പടയ്ക്കു മുന്നിൽ കളിമറന്നു കപ്പിത്താനില്ലാതെ ആടിയുലഞ്ഞ കപ്പലു പോലെ ജർമനി മുങ്ങുന്നത് ഈ അടുത്ത കാലത്തു നടക്കുമെന്ന് ആരെങ്കിലും കരുതിയിരിക്കുമോ ? കഥകളുറങ്ങുന്ന ഖത്തറിന്റെ മണ്ണിൽ ഏഴു സുന്ദരരാവുകളുടെ ചാരുത വിടർത്തി സ്പാനിഷ് ഫുട്ബോളർമാർ ഏഴഴകുള്ള വിജയം പിടിച്ചെടുക്കുന്നത് ഫുട്ബോളുള്ള കാലത്തേക്കുള്ള കാത്തുവയ്പല്ലേ….. ഞെട്ടിച്ചും മോഹിപ്പിച്ചും ആശ്ചര്യപ്പെടുത്തിയും ഖത്തറിന്റെ കളിമൈതാനങ്ങൾ കാൽപന്തിന്റെ പുതിയ കവിതകൾ രചിക്കുന്നു. ഖത്തർ ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിലേക്ക് അടുക്കുമ്പോൾ ഈ ലോകപോരാട്ടത്തിലെ 32 പോരാളികളിലേക്ക് ഒരിക്കൽക്കൂടി. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാന റൗണ്ടിലേക്ക് അടുക്കുമ്പോള്‍ നെഞ്ചിടിപ്പേറുന്ന ടീമുകൾ ഏതൊക്കെ? കള്ളച്ചിരിയോടെ സേഫ് സോണിലിരുന്നു പുഞ്ചിരിക്കുന്നവർ ആരൊക്കെ? ഡേഞ്ചർ സോണിൽ കാലിടിറി വീഴുന്ന പരിശീലകർ ആരൊക്കെയാകും?
HIGHLIGHTS
- ലോകകപ്പ് മത്സരങ്ങൾ നോക്കൗട്ടിലേക്ക് അടുക്കുമ്പോൾ ടീമുകളുടെ സാധ്യതകൾ എന്തൊക്കെ?
- അട്ടിമറികൾക്കും ട്വിസ്റ്റുകൾക്കുമിടെ ആരൊക്കെ നോക്കൗട്ടിലെത്തും?