ADVERTISEMENT

ഗ്രൂപ്പ് സിയിൽ അർജന്റീനയും പോളണ്ടും ഉൾപ്പെടെയുള്ള ടീമുകളുടെ ഭാവിയെന്ത്? ഗ്രൂപ്പ് ഡിയി‍ൽനിന്നു നേരത്തേ യോഗ്യത നേടിയ ഫ്രാൻസിനൊപ്പം പ്രീക്വാർട്ടറിലെത്തുക ഏതു ടീം?  ഈ ചോദ്യങ്ങൾക്ക് ഇന്നത്തെ മത്സരങ്ങൾ ഉത്തരം നൽകും.  

ഗ്രൂപ്പ് ഡി: ഫ്രാൻസ്, ഓസ്ട്രേലിയ, ഡെന്മാർക്ക്, തുനീസിയ

ഇന്നു രാത്രി 8.30: ഓസ്ട്രേലിയ–ഡെന്മാർക്ക് ; തുനീസിയ–ഫ്രാൻസ്

ഫ‌്രാൻസ് പ്രീക്വാർട്ടറിലെത്തി. ഡെന്മാർക്കിനെതിരായ മത്സരത്തിൽ ജയിച്ചാൽ ഓസ്ട്രേലിയയ്ക്കും മുന്നേറാം. ഡെന്മാർക്ക്–ഓസ്ട്രേലിയ മത്സരം സമനിലയിൽ പിരിയുകയും ഫ്രാൻസിനെ തുനീസിയ തോൽപിക്കുകയും ചെയ്താൽ ഗോൾവ്യത്യാസക്കണക്കിൽ തുനീസിയ അടുത്ത റൗണ്ടിലെത്തും. ഡെന്മാർക്കിന് ജയം അനിവാര്യമാണ്. ഓസ്ട്രേലിയയ്ക്കെതിരെ ഡെന്മാർക്ക് ജയിക്കുകയും ഫ്രാൻസിനെ തുനീസിയ പരാജയപ്പെടുത്തുകയും ചെയ്താൽ ഡെന്മാർക്കിനും തുനീസിയയ്ക്കും 4 പോയിന്റ് വീതമാകും. 

ഗ്രൂപ്പ് സി : അർജന്റീന, സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട്

ഇന്നു രാത്രി 12.30 : പോളണ്ട് – അർജന്റീന ; സൗദി അറേബ്യ – മെക്സിക്കോ

ഗ്രൂപ്പിൽ ഒന്നാമതുള്ള പോളണ്ടിന് അർജന്റീനയ്ക്കെതിരെ സമനില നേടിയാലും പ്രീക്വാർട്ടറിലെത്താം. അർജന്റീനയ്ക്കെതിരെ തോൽക്കുകയും സൗദി അറേബ്യ മെക്സിക്കോയെ പരാജയപ്പെടുത്തുകയും ചെയ്താൽ പോളണ്ട് പുറത്താകും. അർജന്റീനയും സൗദി അറേബ്യയും പ്രീക്വാർട്ടറിലെത്തും.

അർജന്റീനയോടു പോളണ്ട് തോൽക്കുകയും സൗദി അറേബ്യയ്ക്കെതിരെ മെക്സിക്കോ ജയിക്കുകയും ചെയ്താൽ പോളണ്ട്, മെക്സിക്കോ ടീമുകൾക്ക് 4 പോയിന്റ് വീതമാകും. ഗോൾവ്യത്യാസക്കണക്കിൽ മികച്ച ടീം അടുത്ത റൗണ്ടിലേക്ക് അർജന്റീനയ്ക്കൊപ്പം മുന്നേറും. പോളണ്ടിനെതിരെ ജയിച്ചാൽ അർജന്റീന പ്രീക്വാർട്ടറിലെത്തും. രണ്ടു മത്സരങ്ങളും സമനിലയിൽ പിരിഞ്ഞാൽ നിലവിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള പോളണ്ടും അർജന്റീനയും അടുത്ത റൗണ്ടിലെത്തും. 

English Summary : FIFA World Cup 2022 Group C and D qualification scenario

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com