മരണഗ്രൂപ്പുകളിൽ ഇന്ന് മരണക്കളി; കപ്പടിക്കാനായി ലോകകപ്പിനെത്തിയ വമ്പന്മാരുടെ വിധിയെഴുത്ത്

lukaku
ബെൽജിയം സ്ട്രൈക്കർ റൊമേലു ലുക്കാകു: (Photo by JACK GUEZ / AFP)
SHARE

ഖത്തറിലെ 4 സ്റ്റേഡിയങ്ങളിലായി ഇന്ന് അരങ്ങേറുന്നത് കപ്പടിക്കാനായി ലോകകപ്പിനെത്തിയ വമ്പന്മാരുടെ വിധിനിർണയം. ലോകകപ്പിലെ മരണഗ്രൂപ്പുകളെന്നു വിശേഷിപ്പിക്കുന്ന ഇ, എഫ് ഗ്രൂപ്പുകളിലെ അവസാന റൗണ്ട് മത്സരങ്ങൾ ഇന്നു നടക്കും. ഗ്രൂപ്പ് ഇയിൽ നിന്നു പ്രീക്വാർട്ടറിലെത്താൻ സ്പെയിനു സമനില മാത്രം മതി.     ജർമനിക്കു ജയിച്ചാലും സ്പെയിൻ–ജപ്പാൻ മത്സരഫലത്തെ ആശ്രയിക്കണം. 

manuel-neuer
ജർമൻ ഗോൾകീപ്പർ മാനുവൽ നോയർ: (Photo by INA FASSBENDER / AFP)

ഗ്രൂപ്പ് എഫ്: ബൽജിയം, കോസ്റ്ററിക്ക, മൊറോക്കോ, ക്രൊയേഷ്യ

ഇന്നു രാത്രി 8.30: ക്രൊയേഷ്യ–ബൽജിയം ; കാനഡ–മൊറോക്കോ

ഗ്രൂപ്പിൽ ഒന്നാമതുള്ള ക്രൊയേഷ്യ ബൽജിയത്തിനെതിരെ സമനില നേടിയാലും പ്രീക്വാർട്ടറിലെത്തും. ബൽജിയം ജയിക്കുകയും മൊറോക്കോയെ കാനഡ തോൽപിക്കുകയും ചെയ്താൽ ക്രൊയേഷ്യയും ബൽജിയവും അടുത്ത റൗണ്ടിലേക്കു മുന്നേറും. രണ്ടു മത്സരങ്ങളും സമനിലയിൽ അവസാനിച്ചാൽ ഗ്രൂപ്പിൽ ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ള ക്രൊയേഷ്യയും മൊറോക്കയും പ്രീക്വാർട്ടറിലെത്തും.

കാനഡയ്ക്കെതിരായ മത്സരത്തിൽ ജയമോ സമനിലയോ നേടിയാൽ മൊറോക്കോയ്ക്ക് അടുത്ത റൗണ്ടിലെത്താം. കാനഡയ്ക്കെതിരെ മൊറോക്കോ തോൽക്കുകയും ക്രൊയേഷ്യ–ബൽജിയം മത്സരത്തിൽ ക്രൊയേഷ്യ ജയിക്കുകയും ചെയ്താൽ ക്രൊയേഷ്യയും മൊറോക്കോയും പ്രീക്വാർട്ടറിലേക്ക്. ബൽജിയത്തിനു ജയം അനിവാര്യമാണ്. തോറ്റാൽ പുറത്താകും. 2 മത്സരങ്ങളും തോറ്റ കാനഡ പുറത്തായി.

ഗ്രൂപ്പ് ഇ : സ്പെയിൻ, ജപ്പാൻ, കോസ്റ്ററിക്ക, ജർമനി

ഇന്നു രാത്രി 12.30: ജപ്പാൻ–സ്പെയിൻ ; കോസ്റ്ററിക്ക–ജർമനി

ഗ്രൂപ്പിൽ ഒന്നാമതുള്ള സ്പെയിനു ജപ്പാനെതിരെ സമനില നേടിയാലും പ്രീക്വാർട്ടറിലെത്താം. ജപ്പാനെതിരെ തോൽക്കുകയും കോസ്റ്ററിക്ക ജർമനിയെ പരാജയപ്പെടുത്തുകയും ചെയ്താൽ സ്പെയിൻ പുറത്താകും. ജപ്പാനും കോസ്റ്ററിക്കയും ക്വാർട്ടറിലെത്തും. ജപ്പാനെതിരെ സ്പെയിൻ തോൽക്കുകയും ജർമനി കോസ്റ്ററിക്കയെ പരാജയപ്പെടുത്തുകയും ചെയ്താൽ സ്പെയിൻ, ജർമനി ടീമുകൾക്കു 4 പോയിന്റ് വീതമാകും.

spain-wc
സ്‌പെയിൻ താരങ്ങൾ പരിശീലനത്തിനിടെ (Photo by JAVIER SORIANO / AFP)

ഗോൾ വ്യത്യാസക്കണക്കിൽ മികച്ച ടീം ജപ്പാനൊപ്പം അടുത്ത റൗണ്ടിലെത്തും. കോസ്റ്ററിക്കയ്ക്കെതിരെ ജയിക്കുന്നതിനൊപ്പം സ്പെയിൻ ജപ്പാനെ പരാജയപ്പെടുത്തുകയും ചെയ്താൽ ജർമനി പ്രീക്വാർട്ടറിലെത്തും. സ്പെയിൻ–ജപ്പാൻ മത്സരം സമനിലയിൽ പിരിയുകയും ജർമനി കോസ്റ്ററിക്കയെ പാരജയപ്പെടുത്തുകയും ചെയ്താൽ  ഗോൾവ്യത്യാസത്തിൽ മികച്ച ടീം മുന്നേറും. 

English Summary : FIFA World Cup 2022 Group E and F last round crucial matches

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS