പന്തിനു ചാർജുണ്ടോ ? ലോകകപ്പിലെ പന്തിനുള്ളിൽ സെൻസർ; കളിക്കു മുൻപ് ചാർജ് ചെയ്യണം!

balls-chargning
ലോകകപ്പ് പന്തുകൾ ചാർജ് ചെയ്യുന്നതിന്റെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യം.
SHARE

ദോഹ∙ ലോകകപ്പിൽ ഉപയോഗിക്കുന്ന പന്തുകളിൽ നിറയ്ക്കുന്നത് കാറ്റു മാത്രമല്ല, വൈദ്യുതി ചാർജ് കൂടിയാണ്. ഈ ലോകകപ്പിനായി അഡിഡാസ് തയാറാക്കിയ പന്തിൽ ഘടിപ്പിച്ചിട്ടുള്ള സെൻസറുകൾ പ്രവർത്തിക്കാനാണ് ചാർജ് ചെയ്യുന്നത്. ഇങ്ങനെ പന്തുകൾ ചാർജ് ചെയ്യുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പന്തിലെ സെൻസർ ശേഖരിക്കുന്ന ഡേറ്റ ഉപയോഗിച്ചാണ് ഈ ലോകകപ്പിൽ ബോൾ ട്രാക്കിങ് മനസ്സിലാക്കുന്നതും ഓഫ്സൈഡ് തീരുമാനങ്ങൾ എടുക്കുന്നതും.

ചെറിയ ബാറ്ററി വഴിയാണ് സെൻസറിന്റെ പ്രവർത്തനം. കളിയിൽ ഉപയോഗിക്കുകയാണെങ്കിൽ 6 മണിക്കൂറോളം ചാർജ് ലഭിക്കും; ഉപയോഗിക്കുന്നില്ലെങ്കിൽ 18 ദിവസത്തോളവും.‌14 ഗ്രാം ഭാരമുള്ള സെൻസർ മൈതാനത്തിനു ചുറ്റും സ്ഥാപിച്ചിട്ടുള്ള ക്യാമറകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇതു വഴി ലഭിക്കുന്ന ഡേറ്റയാണ് ഓഫ്സൈഡ് തീരുമാനത്തിലും മറ്റും പ്രയോജനപ്പെടുത്തുന്നത്. 

English Summary : FIFA World Cup 2022 Sensor inside Football

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS