ADVERTISEMENT

ആദ്യത്തെ ഫ്രെയിമിൽ ഒരൊറ്റയാൾ മാത്രം. ലയണൽ മെസ്സി. ആദ്യ പകുതിയിൽ പെനൽറ്റി തുലച്ച മെസ്സിയല്ല. 53–ാം മിനിറ്റിലെ ഒറ്റയാൾ നീക്കത്തിൽനിന്ന് 6 താരങ്ങളെ വെട്ടിയൊഴിഞ്ഞ്, വേഗം ഏറ്റിയും കുറച്ചും, ഒടുക്കം പോളിഷ് ബോക്സിനുള്ളിലേക്കു വരെ പന്തുമായി മുന്നേറിയ മെസ്സിയുടെ റൺ. ഉഗ്രപ്രതാപകാലത്ത് ബാർസിലോന– അർജന്റീന ജഴ്സികളിൽ പലതവണ കണ്ടിട്ടുള്ള അതി മനോഹര നിമിഷങ്ങളുടെ പുനരാവിഷ്കരണം 35–ാം വയസ്സിൽ വീണ്ടും! രണ്ടാമത്തെതിൽ, ഇതേ മെസ്സി വെറും കാഴ്ചക്കാരന്റെ റോളിലാണ്. മത്സരത്തിന്റെ 67–ാം മിനിറ്റ്. സ്കോറർ ജൂലിയൻ ആൽവാരെസ് ആണെങ്കിലും സ്കോറിങ്ങിലെ ‘അർജന്റൈൻ’ ചാരുതയാണ് ഇവിടെ ഹൈലൈറ്റ്. ബോക്സിനു പുറത്ത് പല തവണ പന്തുകൾ മറിച്ച്, പ്രതിരോധത്തിന്റെ വിടവുകൾ നോക്കി ബോക്സിലേക്കു ചാട്ടുളി കണക്കെ പാഞ്ഞുകയറിയുള്ള ടിപ്പിക്കൽ ഫിനിഷ്. ഗോളിലേക്കു വഴി മരുന്നിട്ട നീക്കങ്ങളിൽ മെസ്സിയുടെ ടച്ച് ഇല്ല. പ്രതിരോധവും മധ്യനിരയും സ്ട്രൈക്കർമാരും എണ്ണയിട്ട യന്ത്രം പോലെ കറങ്ങുന്ന അർജന്റീനയുടെ ടീം ഗെയിം. എതിരാളികളെ ‘വിഴുങ്ങിക്കളയുന്ന’ അതേ ടീം ഗെയിം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com