ദോഹ∙ മഴവിൽ നിറത്തിലുള്ള വസ്തുക്കൾക്കും ഇറാനിലെ ജനകീയ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന ബാനറുകൾക്കും ഖത്തർ ലോകകപ്പിൽ ഉണ്ടായിരുന്ന വിലക്ക് പിൻവലിച്ച് ഫിഫ. ചൊവ്വാഴ്ച അമേരിക്കയുമായി നടന്ന മത്സരത്തിൽ പരാജയപ്പെട്ട് ഇറാൻ ലോകകപ്പിൽ നിന്നു പുറത്തായതിനു പിന്നാലെയാണ് നടപടി.
എൽജിബിടിക്യൂ പ്ലസ് പ്രസ്ഥാനത്തെ അനുകൂലിക്കുന്ന മഴവിൽ നിറത്തിലുള്ള വസ്ത്രങ്ങൾക്കും പതാകകൾക്കും സ്റ്റേഡിയങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയതിനെതിരെ വിമർശനങ്ങളുയർന്നിരുന്നു. വിലക്ക് ലംഘിക്കുന്നവരെ സുരക്ഷാ ജീവനക്കാർ സ്റ്റേഡിയങ്ങളിൽ നിന്നു പുറത്താക്കുകയും ചെയ്തിരുന്നു.തിങ്കളാഴ്ച പോർച്ചുഗൽ– യുറഗ്വായ് മത്സരത്തിനിടെ മഴവിൽ പതാകയും ടീ ഷർട്ടിൽ സന്ദേശങ്ങളുമായി ഇറ്റലിക്കാരനായ മാരിയോ ഫെരി ഗ്രൗണ്ടിലിറങ്ങി പ്രതിഷേധിച്ചിരുന്നു.
English Summary : Rainbow colour items and banners ban lifted