ADVERTISEMENT

വെൽഡൺ, ലയണൽ സ്കലോണി! പോളണ്ടിനെതിരെ അർജന്റീന ഉജ്വല ജയം നേടിയതിന്റെ ക്രെഡിറ്റ് കോച്ചിനു തന്നെ. ലോകകപ്പിന്റെ ഫേവറിറ്റ് ടീമുകളിൽ ഒന്നാണെന്ന് അർജന്റീന തെളിയിച്ചിരിക്കുന്നു. സൗദി അറേബ്യയ്ക്കെതിരായ പരാജയത്തിനു ശേഷം സ്കലോണി ടീമിൽ നടത്തിയ പരീക്ഷണങ്ങൾ പൂർണ വിജയമായി. മത്സരത്തുടക്കം മുതൽ അർജന്റീനയ്ക്കായിരുന്നു ആധിപത്യം. സമനില പിടിച്ച് നോക്കൗട്ട് ഉറപ്പാക്കാനായിരുന്നു പോളണ്ടിന്റെ ശ്രമം. അതൊരു വലിയ പിഴവായി. മറുവശത്ത്, കോച്ചെന്ന നിലയി‍ൽ സ്കലോണിയുടെ പ്രകടനം ഓരോ മത്സരവും കഴിയുമ്പോൾ മെച്ചപ്പെടുന്നു.

ശക്തമായ തീരുമാനങ്ങളെടുക്കാനും ശരിയായ മാറ്റങ്ങൾ നടപ്പാക്കാനും അദ്ദേഹത്തിനു കഴിയുന്നു. ആദ്യപകുതിയിൽ അർജന്റീന ഒട്ടേറെ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും പോളണ്ട് ഗോൾകീപ്പർ വോയ്ചെക് ഷെസ്നി മിക്ക ഷോട്ടുകളും തടഞ്ഞു. ലയണൽ മെസ്സിയുടെ പെനൽറ്റി പ്രതിരോധിച്ചതടക്കം ഷെസ്നിയുടെ പ്രകടനം ഗംഭീരമായി. എന്നാൽ, ഇടവേളയ്ക്കു ശേഷം അർജന്റീന നിരന്തരം സമ്മർദം ചെലുത്തിയതോടെ ഷെസ്നിയുടെ പ്രതിരോധവും ഭേദിക്കപ്പെട്ടു.

അലക്സിസ് മക്അലിസ്റ്ററിന്റെയും ജൂലിയൻ അൽവാരസിന്റെയും ഗോളുകളിൽ അർജന്റീന ജയിച്ചെങ്കിലും കൂടുതൽ ഗോൾ നേടേണ്ടതായിരുന്നുവെന്ന് ഞാൻ കരുതുന്നു. മെസ്സി കഠിനാധ്വാനം നടത്തിയെങ്കിലും അദ്ദേഹത്തിന്റെ മികച്ച പ്രകടനം കാണാനായില്ല. ഈ ലോകകപ്പിൽ അർജന്റീന ഫേവറിറ്റുകളടെ കൂട്ടത്തിൽ നേരത്തേതന്നെയുണ്ട്. പ്രീക്വാർട്ടറിൽ ഓസ്ട്രേലിയയാണ് എതിരാളികൾ. ഇനി എല്ലാ മത്സരങ്ങളും നോക്കൗട്ടായതിനാൽ, കരുതലോടെ വേണം കളിക്കാൻ. 

English Summary : Jorge Burruchaga praise Argentina coach Lionel Scaloni

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com