പെലെ കീമോതെറപ്പിയോടു പ്രതികരിക്കുന്നില്ല; ആരോഗ്യനിലയിൽ ആശങ്ക

SOCCER-PELE/
പെലെ
SHARE

സാവോ പോളോ∙ ആശുപത്രിയിൽ കഴിയുന്ന ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെയുടെ ആരോഗ്യനില വഷളായതായി റിപ്പോർട്ട്. കാൻസർ ചികിത്സയിലുള്ള പെലെ കീമോതെറപ്പിയോടു പ്രതികരിക്കുന്നില്ല. പെലെയെ പാലിയേറ്റിവ് കെയറിലേക്കു മാറ്റിയെന്നാണ് രാജ്യാന്തര മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകൾ.

ആരോഗ്യ നില പരിശോധിക്കുന്നതിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പെലെയ്ക്കു കരളിൽ അണുബാധയേറ്റതായി കണ്ടെത്തിയത്. പെലെയുടെ വൻകുടലിലെ ട്യൂമര്‍ 2021 ൽ ശസ്ത്രക്രിയ നടത്തി നീക്കം ചെയ്തിരുന്നു. തുടർന്ന് സ്ഥിരമായി പെലെ ആശുപത്രിയിൽ പ്രത്യേക പരിശോധനകൾ നടത്തിയിരുന്നു.

പെലെയുടെ കീമോതെറപ്പി വേണ്ടെന്നു വച്ചതായും താരം ഇപ്പോൾ പാലിയേറ്റിവ് കെയറിലാണെന്നും ഒരു ബ്രസീൽ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പെലെയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നായിരുന്നു നേരത്തേ പുറത്തുവന്ന വിവരം. ഹൃദയ സംബന്ധമായ അസുഖങ്ങളും പെലെയെ അലട്ടുന്നുണ്ട്.

English Summary: Brazil Icon Pele Moved To Palliative Care, Not Responding To Chemotherapy: Report

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS