ADVERTISEMENT

അൽ റയ്യാൻ ∙ നാലു വർഷം മുൻപ് റഷ്യൻ ലോകകപ്പിൽ ദക്ഷിണ കൊറിയ നടത്തിയ അട്ടിമറി വിജയം ഖത്തറിലും അവർ ആവർത്തിച്ചു. നിർണായക മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ അട്ടിമറിച്ച് ഏഷ്യൻ ശക്തികളായ ദക്ഷിണ കൊറിയ ലോകകപ്പ് പ്രീക്വാർട്ടറിൽ.

ലോകകപ്പ് പ്രീക്വാർട്ടറിലെത്തിയ ദക്ഷിണ കൊറിയ താരങ്ങളുടെ ആഹ്ലാദം. Photo: FB@FIFAWorldCup2022
ലോകകപ്പ് പ്രീക്വാർട്ടറിലെത്തിയ ദക്ഷിണ കൊറിയ താരങ്ങളുടെ ആഹ്ലാദം. Photo: FB@FIFAWorldCup2022

കഴിഞ്ഞ ലോകകപ്പിൽ അവസാന ഗ്രൂപ്പ് മത്സരത്തിൽ ജർമനിയെ തോൽപിച്ചായിരുന്നു ദക്ഷിണ കൊറിയ മുന്നേറിയത്. റിക്കാർഡോ ഹോർത്ത (6’) പോർച്ചുഗലിനായി ഗോൾ നേടി. കിം യങ് ഗ്വൻ (28’), ഹീ ചാൻ ഹ്വാങ് (90+1’) എന്നിവരുടേതാണ് ദക്ഷിണ കൊറിയയയുടെ ഗോളുകൾ.

പോർച്ചുഗലിനെതിരായ ഗോള്‍ നേട്ടം ആഘോഷിക്കുന്ന ദക്ഷിണ കൊറിയൻ താരങ്ങൾ. Photo: Twitter@FIFAWorldCup2022
പോർച്ചുഗലിനെതിരായ ഗോള്‍ നേട്ടം ആഘോഷിക്കുന്ന ദക്ഷിണ കൊറിയൻ താരങ്ങൾ. Photo: Twitter@FIFAWorldCup2022

മൂന്ന് മത്സരങ്ങളിൽ 4 പോയിന്റുമായി ഗ്രൂപ്പ് എച്ചിലെ രണ്ടാം സ്ഥാനക്കാരായാണ് ദക്ഷിണ കൊറിയ പ്രീക്വാർട്ടറിലെത്തിയത്. 6 പോയിന്റുള്ള പോർച്ചുഗൽ നേരത്തേ പ്രീക്വാർട്ടർ ഉറപ്പിച്ചിരുന്നു. പോയിന്റിലും ഗോൾവ്യത്യാസക്കണക്കിലും യുറഗ്വായ്ക്കൊപ്പമായിരുന്ന ദക്ഷിണ കൊറിയ കൂടുതൽ ഗോളടിച്ച കണക്കിലാണ് അടുത്ത റൗണ്ടിലെത്തിയത്.

ദക്ഷിണ കൊറിയ– പോർച്ചുഗൽ മത്സരത്തിൽനിന്ന്. Photo: FB@FIFAWorldCup2022
ദക്ഷിണ കൊറിയ– പോർച്ചുഗൽ മത്സരത്തിൽനിന്ന്. Photo: FB@FIFAWorldCup2022

3 മത്സരങ്ങളിലായി 4 ഗോൾ‌ ദക്ഷിണ കൊറിയ നേടിയപ്പോൾ രണ്ടെണ്ണമാണ് യുറഗ്വായ് നേടിയത്.മത്സരത്തിന്റെ 6–ാം മിനിറ്റിൽ വലതു വിങ്ങിലൂടെയുള്ള ഡിയോഗോ ഡാലോയുടെ മുന്നേറ്റത്തിലൂടെയാണ് പോർച്ചുഗൽ ആദ്യ ഗോൾ നേടിയത്.

പോർച്ചുഗലിനെതിരായ ഗോള്‍ നേട്ടം ആഘോഷിക്കുന്ന ദക്ഷിണ കൊറിയൻ താരങ്ങൾ. Photo: Twitter@FIFAWorldCup2022
പോർച്ചുഗലിനെതിരായ ഗോള്‍ നേട്ടം ആഘോഷിക്കുന്ന ദക്ഷിണ കൊറിയൻ താരങ്ങൾ. Photo: Twitter@FIFAWorldCup2022

ബോക്സിനകത്തേക്കു കയറിയ ഡാലോ ബാക്ക് പാസിലൂടെ പന്ത് റിക്കാർഡോ ഹോർത്തയ്ക്കു നൽകി. ഹോർത്ത തന്റെ ഫസ്റ്റ് ടച്ച് ഗോളാക്കി മാറ്റി (1–0).

പ്രീക്വാർട്ടർ പ്രവേശനം ആഘോഷിക്കുന്ന ദക്ഷിണകൊറിയൻ താരങ്ങൾ. Photo: FB@FIFAWorldCup2022
പ്രീക്വാർട്ടർ പ്രവേശനം ആഘോഷിക്കുന്ന ദക്ഷിണകൊറിയൻ താരങ്ങൾ. Photo: FB@FIFAWorldCup2022

28–ാം മിനിറ്റിൽ ലഭിച്ച കോർണറിലൂടെയാണ് ദക്ഷിണ കൊറിയയുടെ ഗോൾ. ബോക്സിലെത്തിയ പന്ത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ദേഹത്തു തട്ടി കൊറിയൻ പ്രതിരോധ താരം കിം യങ് ഗ്വനിന്റെ കാലിൽ. ഗ്വനിന്റെ ഷോട്ട് ഗോൾവര കടന്നു (1–1). മത്സരത്തിന്റെ ഇൻജറി ടൈമിൽ (90+1’)–ാം മിനിറ്റിൽ സോൺ ഹ്യുങ് മിൻ നടത്തിയ മുന്നേറ്റത്തിലൂടെയാണ് ദക്ഷിണ കൊറിയ വിജയഗോൾ നേടിയത്.

പ്രീക്വാർട്ടർ പ്രവേശനം ആഘോഷിക്കുന്ന ദക്ഷിണകൊറിയൻ താരങ്ങൾ. Photo: FB@FIFAWorldCup2022
പ്രീക്വാർട്ടർ പ്രവേശനം ആഘോഷിക്കുന്ന ദക്ഷിണകൊറിയൻ താരങ്ങൾ. Photo: FB@FIFAWorldCup2022

ഒറ്റയ്ക്കു മുന്നേറിയ സോൺ ബോക്സിനകത്തേക്കു നൽകിയ ത്രൂപാസ് പകരക്കാരനായി ഇറങ്ങിയ ഹീ ചാൻ ഹ്വാങ് ഗോൾകീപ്പർ ഡിയോഗോ കോസ്റ്റയെ വെട്ടിച്ച് ഗോൾ വര കടത്തി. (2–1). ആദ്യ ഇലവനിൽ 6 മാറ്റങ്ങളുമായാണ് പോർച്ചുഗൽ ഇറങ്ങിയത്.

പോർച്ചുഗലിനെ തോൽപിച്ച ശേഷം ദക്ഷിണകൊറിയ ക്യാപ്റ്റൻ സോൺ ഹ്യുങ് മിൻ പൊട്ടിക്കരയുന്നു. Photo: FB@FIFAWC2022
പോർച്ചുഗലിനെ തോൽപിച്ച ശേഷം ദക്ഷിണകൊറിയ ക്യാപ്റ്റൻ സോൺ ഹ്യുങ് മിൻ പൊട്ടിക്കരയുന്നു. Photo: FB@FIFAWC2022
കൊറിയയുടെ പ്രീക്വാർട്ടർ പ്രവേശം ആഘോഷിക്കുന്ന ആരാധകർ. Photo: FB@FIFAWC2022
കൊറിയയുടെ പ്രീക്വാർട്ടർ പ്രവേശം ആഘോഷിക്കുന്ന ആരാധകർ. Photo: FB@FIFAWC2022

Content Highlight: Fifa Worldcup South Korea Beat Portugal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com