പോസ്റ്റിന്റെ വലതു പാർശ്വത്തിൽനിന്ന് അർജന്റീനയ്ക്കായി ഫ്രീ കിക്ക് എടുത്ത അതേ മെസ്സിതന്നെയാണ് കിക്കെടുത്ത് 11 സെക്കൻഡുകൾക്കകം ഓസ്ട്രേലിയൻ ബോക്സിലേക്ക് ഓടിയക്കയറുന്നതും സ്കോർ ചെയ്യുന്നതും. ഈ 11 സെക്കൻഡുകളിലെ ശരീര ഭാഷ പറഞ്ഞുതരും ഈ ലോകകപ്പിനു മെസ്സിക്ക് എത്രമാത്രം വിലനൽകുന്നുണ്ടെന്ന്. സീനിയർ കരിയറിലെ 1000–ാമെത്ത കളിയിലെ ജയം ആഘോഷിക്കുന്നില്ലേ എന്ന ചോദ്യത്തോടു മത്സരശേഷമുള്ള മെസ്സിയുടെ പ്രതികരണവും ഇത് അടിവരയിടുന്നു. ‘ഇല്ല, നിശ്ചയമായും ഇല്ല. മയിയായ വിശ്രമം ലഭിക്കാതെയാണ് ഞങ്ങൾ ഈ മത്സരത്തിനെത്തിയത്. പക്ഷേ, നേട്ടങ്ങളുടെ പട്ടികയിലേക്ക് ഒരു കാൽവയ്പു കൂടി നടത്താനായതിൽ സന്തോഷമുണ്ട്.’ മെസ്സിയുടെ മറുപടി.
HIGHLIGHTS
- ഓസ്ട്രേലിയയ്ക്കെതിരെ മെസ്സി നേടിയ ലോകകപ്പിലെ ‘വമ്പൻ’ ഗോൾ!
- കരിയറിലെ 1000–ാം മത്സരത്തിലും മെസ്സി മാജിക്
- 2014 സെമിയിലെ ഷൂട്ടൗട്ട് തോൽവിക്കു ‘കണക്കു തീർക്കാൻ’ വാൻ ഗാൽ വരുമ്പോൾ